Saturday
22 Sep 2018

ബിജെപിയെ ഒറ്റപെടുത്താന്‍ ബിഡിജെഎസ് തീരുമാനം

By: Web Desk | Wednesday 14 March 2018 6:00 PM IST

  • എന്‍ഡിഎ കണ്‍വീനര്‍ സമാന്തര യോഗം വിളിക്കും

ചേര്‍ത്തല: വ്യാജ വാര്‍ത്ത പ്രചരിപ്പിച്ചും വാഗ്ദാനങ്ങള്‍ പാലിക്കതെയും ബിജെപി അപമാനിക്കുന്നതില്‍ പ്രതിഷേധിച്ച് എന്‍ഡിഎയുമായി നിസ്സഹരിക്കുവാന്‍ ബിഡിജെഎസ് തീരുമാനിച്ചു. എന്‍ഡിഎയിലെ ബിജെപി ഇതര കക്ഷികളുടെ യോഗം വിളിച്ച്‌ ചേര്‍ക്കാന്‍ തീരുമാനിച്ചതായി എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് ദേശീയ പ്രസിഡന്‍റുമായ തുഷാര്‍ വെള്ളാപ്പള്ളി മാധ്യമങ്ങളോട് പറഞ്ഞു.  കണിച്ചുകുളങ്ങരയില്‍ ചേര്‍ന്ന നേതൃയോഗത്തിന്‌ ശേഷമാണ് തുഷാര്‍ വെള്ളാപ്പള്ളി ഈ പ്രസ്താവന നടത്തിയത്. ബിഡിജെഎസിനെതിരെ ബിജെപിയിലെ ഒരു വിഭാഗം രാഷ്ട്രീയകളി നടത്തുകയാണ്. അതിന്‍റെ ഭാഗമായാണ് തുഷാറിന് രാജ്യസഭാഅംഗത്വം നല്‍കാന്‍ തീരുമാനിച്ചെന്ന വാര്‍ത്ത പ്രചരിച്ചത്. ഇതിന്‍റെ പിന്നില്‍ ബിജെപിയിലെ ഒരു വിഭാഗമാണെന്നും അന്വഷണത്തില്‍ മനസിലായി. ഈ നീക്കം ബിഡിജെഎസിനെ അപമാനിക്കാനാണ്. ഇത് സംബന്ധിച്ച് അന്വഷിക്കുകയും പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്കെതിരെ നടപടി ആവശ്യപെട്ടും ബിജെപിയുടെ കേന്ദ്രനേതൃത്തിന് കത്ത് നല്‍കും. ബിഡിജെഎസിന് വാഗ്ദാനം ചെയ്ത പതിനാല് കേന്ദ്ര സര്‍ക്കാര്‍ സ്ഥാനമാനങ്ങള്‍ നല്‍കുകയും വേണം. ഇക്കാര്യങ്ങളില്‍ തീരുമാനമാകും വരെ  എന്‍ഡിഎയുമായി സഹകരിക്കില്ല.

ചെങ്ങന്നൂരിലെ തെരെഞ്ഞെടുപ്പ് പ്രവര്‍ത്തനത്തില്‍ ഉള്‍പ്പെടെ ഇതാണ് നിലപാട്. കഴിഞ്ഞ മാസം ആറിന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷായുമായി വ്യക്തിപരമായി നടത്തിയ കൂടികാഴ്ച്ചയ്ക്ക് പിന്നാലെയാണ് തെറ്റായ വാര്‍ത്തകള്‍ പ്രചരിച്ചത്. അവിടെ ബിജെപിയുടെ ദേശീയ നേതാക്കളും താനും മാത്രമാണ് ഉണ്ടായിരുന്നത്. മാത്രമല്ല ബിഡിജെഎസിലെ മറ്റാരും ഇക്കാര്യം അറിഞ്ഞിട്ടില്ല. പിന്നാലെയാണ് എംപി സ്ഥാനം നല്‍കുമെന്നുള്ള വാര്‍ത്ത പ്രചരിച്ചത്. സ്ഥാനമാനങ്ങള്‍ ലഭിക്കാത്തതല്ല അപമാനിക്കല്ലാണ് പ്രശ്‌നം. എന്‍ഡിഎയിലെ ഇതര ഘടക കക്ഷികളും ഈ നിലപാടിലാണ്. അതുകൊണ്ടാണ് സംസ്ഥാന കണ്‍വീനര്‍ എന്ന നിലയില്‍ എന്‍ഡിഎയിലെ ബിജെപി ഇതര കക്ഷികളുടെ യോഗം വിളിക്കുന്നത്. അമ്പലവാസിയായ ബിജെപി സംസ്ഥാന പ്രസിഡന്റ് കുമ്മനം രാജശേഖരനെ മറികടന്നാണ് ചിലര്‍ കാര്യങ്ങള്‍ നടത്തുന്നത്. ബിഡിജെഎസിന് ഒരു മുന്നണിയോടും വിരോധമില്ലെന്നും ബിജെപി വിരുദ്ധ നിലപാട് സ്വീകരിച്ചല്‍ അവര്‍ക്ക് കനത്ത തിരിച്ചടി ഉണ്ടാകും. ചെങ്ങന്നൂരില്‍ കഴിഞ്ഞ തെരെഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിക്ക് വോട്ട് വര്‍ദ്ധിച്ചത് ബിഡിജെ എസിന്‍റെ പിന്തുണയിലാണെന്നും തുഷാര്‍ പറഞ്ഞു.

Related News