Friday
18 Aug 2017

വീണ്ടും മരണക്കളി; പത്താംക്ലാസ് വിദ്യാർത്ഥി ആത്മഹത്യചെയ്തു

By: Web Desk | Sunday 13 August 2017 12:36 PM IST

ബ്ലൂവെയിൽ ഗെയിമിലൂടെ പത്താംക്ലാസ് വിദ്യാർത്ഥിയ്ക്ക് ജീവൻ നഷ്ടമായി.
പശ്ചിമബംഗാളിൽ മിഡ്‌നാപ്പൂർ ജില്ലയിലാണ് ആത്മഹത്യ റിപ്പോർട്ട് ചെയ്തത്. പത്താം ക്ലാസ് വിദ്യാർഥിയായ അങ്കൻ ദേയ് ആണ് ആത്മഹത്യചെയ്തത്. അങ്കൻ ബ്ലൂവെയിൽ കളിക്കുന്നുണ്ടെന്ന് അവന്റെ സുഹൃത്ത് പറഞ്ഞതായാണ് വിവരം. കഴിഞ്ഞയാഴ്ച മുംബൈയിലും മധ്യപ്രദേശിലും വിദ്യാർഥികൾ ബ്ലൂ വെയിൽ ഗയിം കളിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. ഒരാൾ കഴിഞ്ഞ മാസം മുംബൈയിലും കൊല്ലപ്പെട്ടിരുന്നു. 50 ലെവലുകളുള്ള ഗെയിമിനൊടുവിൽ ആത്മഹത്യ ചെയ്യാൻ ആവശ്യപ്പെടും. ഇതാണ് കളിക്കുന്നവർ ആത്മഹത്യ ചെയ്യുന്നതിന് പിന്നിൽ.ചൈന, യുണൈറ്റഡ് സ്റ്റേറ്റ്സ്, തുടങ്ങിയ രാജ്യങ്ങളിൽ നൂറിലധികം ആളുകൾ ആണ് ഈ കളിയിലൂടെ കൊല്ലപ്പെട്ടത്.

updating…

Related News