Thursday
22 Feb 2018

ഐ ആം ഗൗരി’: ബംഗളൂരുവില്‍ പടുകൂറ്റൻ റാലി

By: Web Desk | Tuesday 12 September 2017 2:37 PM IST

ബംഗളുരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ വധത്തില്‍ പ്രതിഷേധിച്ച് ബംഗളൂരുവില്‍ പടുകൂറ്റന്‍ റാലി. ബെംഗളൂരുവിലെ സിറ്റി റെയില്‍വേ സ്റ്റേഷനില്‍ നിന്നും ആരംഭിക്കുന്ന റാലിയിൽ സെന്‍ട്രല്‍ കോളെജ് മൈതാനത്താണ് അവസാനിക്കുക.ഗൗരിയുടെ കൊലപാതകത്തിന് പിന്നിലുള്ളവരെ കണ്ടെത്തി നിയമത്തിന് മുന്നില്‍ കൊണ്ടു വന്നു നീതി ഉറപ്പാക്കുക എന്ന ആവശ്യത്തോടെയാണ് റാലി.

സമൂഹ മാധ്യമങ്ങളിലു #IAmGauri എന്ന ഹാഷ്ടാഗോട് കൂടി നിരവധി പേര്‍ റാലിക്ക് ഐക്യദാര്‍ഡ്യം പ്രഖ്യാപച്ചിട്ടുണ്ട്.

സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി, പി സായ്നാഥ്, ടീസ്ത സെതല്‍വാദ്, ജിഗ്നേഷ് മേവാനി, അനന്ദ് പട്വര്‍ദ്ധന്‍, കവിതാ കൃഷ്ണന്‍, പ്രശാന്ത് ഭൂഷണ്‍, മേധാ പട്കര്‍, മേഘാ പന്‍സാരെ തുടങ്ങി സാമൂഹിക സാസ്കാരിക രാഷ്ട്രീയ രംഗത്തെ നിരവധി പ്രമുഖര്‍ ‘ഐ ആം ഗൗരി’ എന്ന പ്രതിഷേധ റാലിയില്‍ പങ്കെടുക്കുന്നുണ്ട്.