Monday
17 Dec 2018

ബെഞ്ചമിന്‍ നെതന്യാഹു ജനുവരി 17 ന് ഗുജറാത്തില്‍; വന്‍ റാലിയുമായി ബിജെപി

By: Web Desk | Tuesday 9 January 2018 9:09 AM IST

ഗാന്ധിനഗര്‍: ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു ജനുവരി 17ന് ഗുജറാത്തിലെത്തും. നെതന്യാഹുവിന്‍റെ വരവ് പ്രമാണിച്ച് വന്‍ റാലിയുടെ ഒരുക്കത്തിലാണ് ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയേയും നെതന്യാഹുവിനെയും ഉല്‍പ്പെടുത്തിയുള്ള റാലിയാണ് ബിജെപി പദ്ധതിയിടുന്നത്.

അഹമ്മദാബാദ് വിമാനത്താവളം മുതല്‍ സബര്‍മതി ആശ്രമം വരെയാണ് റാലി നടക്കുക. ഈ കാര്യത്തിലുള്ള തീരുമനം പാര്‍ട്ടി നേതൃത്വം എടുത്തിട്ടുണ്ട്. ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയുടെ ഗുജറാത്ത് സന്ദര്‍ശന സമയത്തും ഇത്തരത്തില്‍ ബിജെപി റാലി സംഘടിപ്പിച്ചിരുന്നു.

photo courtsey:firstpost
Related News