Thursday
21 Sep 2017

രാജ്യത്ത് പെൺകുട്ടികളുടെ ജനസംഖ്യ നിരക്ക് കുറയുന്നു

By: Web Desk | Wednesday 2 August 2017 4:30 PM IST

പെൺകുട്ടികളുടെ ജനസംഖ്യ നിരക്ക് ക്രമാതീതമായി കുറയുന്നതായി റിപ്പോർട്ട്. രാജ്യത്തെ ഗ്രാമീണ മേഖലകളിൽ ആണ് ഇത് കൂടുതലും പ്രതിഫലിക്കുന്നത്. ഡെൽഹി ഉൾപ്പെടെയുള്ള ചില വലിയ നഗരങ്ങളിലാണ് ഇത് കൂടുതലും ചൂണ്ടിക്കാണിക്കുന്നത്. സർക്കാർ നൽകിയ ഡാറ്റ വിശകലനത്തിലാണ് ഇത് സംബന്ധിച്ച റിപ്പോർട്ടുള്ളത്.

മുംബൈയിൽ 2011-ൽ ലൈംഗിക അനുപാതങ്ങൾ സമതുലിതാവസ്ഥയിലായിരുന്നു.
2011 ൽ 0-6 വയസ്സില് പ്രായമുള്ള ആയിരത്തിലധികം ആൺകുട്ടികൾക്ക് മുംബൈയിൽ 852 പെൺകുട്ടികൾ എന്നായിരുന്നു കണക്ക് . ഡൽഹിയിൽ അത് 832 പെൺകുട്ടികളും .ഹൈദരാബാദിൽ 942 എന്നതിൽ ആയിരുന്നു അനുപാതം.

അമേരിക്കയിലെ ഹൈസ്കൂൾ വിദ്യാർത്ഥിയായ തരുൺ അമർനാഥ് സ്ഥാപിച്ച കന്യാ ലൈഫ് എന്ന സംഘടനയും സർക്കാരും സംയുക്തമായാണ് സർവ്വേ നടത്തിയത്. രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യൻ റിസർച്ച് ജനറൽ ആൻഡ് സെൻസസ് കമ്മീഷണർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് സർവ്വേ നടന്നത്. 2011 മുതലുള്ള ഗരങ്ങളിലെ ലൈംഗിക അനുപാതത്തിൽ ഏറ്റവും പുതിയ വിവരങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.

പെൺകുട്ടികളുടെ ജനസംഖ്യയിൽ ഏറെ വ്യത്യാസം ഗുജറാത്തിലാണ്. മഹേശാനയിൽ 1,000 ആൺകുട്ടികൾക്ക് 762 പെൺകുട്ടികൾ എന്നതാണ് അനുപാതം. ആഗ്രയിൽ 772, ഉത്തരപ്രദേശിലെ ഇംഗ്ലീഷ് ബസാറിൽ 781 ഉംമായാണ് ലിംഗാനുപാതം കാണിക്കുന്നത്.

രാജ്യത്തെ മറ്റു സംസ്ഥാങ്ങളിലും പെൺകുട്ടികളുടെ ലിംഗാനുപാതം കുറവായാണ് ഈ സർവ്വേ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.2031 ആകുമ്പോഴേക്കും ഇന്ത്യയ്ക്ക് ആയിരം പുരുഷന്മാർക്ക് 936 സ്ത്രീകൾ എന്ന നിലയിലേക്ക് ലിംഗാനുപാതം എത്തുമെന്നാണ് പ്രവചനങ്ങൾ സൂചിപ്പിക്കുന്നത്

Related News