Tuesday
25 Sep 2018

ശക്തമായ മറ്റൊരു കഥാപാത്രവുമായി അനുഷ്ക; ഭാഗമതിയുടെ ട്രെയിലര്‍ പുറത്തിറങ്ങി

By: Web Desk | Tuesday 9 January 2018 1:16 PM IST

ചെന്നൈ:

ബാഹുബലിക്ക് ശേഷം മറ്റൊരു ശക്തമായ കഥാപാത്രവുമായി അനുഷ്ക ഷെട്ടി എത്തുന്നു. ത്രില്ലര്‍ സിനിമയായ ഭാഗമതിയിലാണ് അനുഷ്കയുടെ ശക്തമായ കഥാപാത്രം.

ഈ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറങ്ങി. അനുഷ്കയുടെ വ്യത്യസ്ത ഭാവങ്ങളാണ് ഈ ട്രെയിലറിന്‍റെ ഏറ്റവും വലിയ പ്രത്യേകത.

തമിഴിലും മലയാളത്തിലും തെലുങ്കിലും ഒരേ സമയം ഇൗ ചിത്രം പുറത്തിറങ്ങും.  ജി അശോഖാണ്  ചിത്രത്തിന്‍റെ സംവിധായകന്‍ .

ഉണ്ണി മുകുന്ദന്‍, ജയറാം, ആശ ശരത് എന്നിവരും ഈ ചിത്രത്തിലഭിനയിക്കുന്നു.