Tuesday
22 Aug 2017

പിതാവിനെ കാണാനെത്തിയ കുട്ടികളുടെ മുഖത്ത് ജയിൽ അധികൃതരുടെ ക്രൂരത

By: Web Desk | Wednesday 9 August 2017 2:56 PM IST

രക്ഷാ ബന്ധൻ സമയത്ത് അച്ഛനെ സന്ദർശിക്കാൻ ഭോപ്പാൽ സെൻട്രൽ ജയിലിൽ എത്തിയ കുട്ടികളുടെ മുഖത്ത് ജയിൽ അധികൃതരുടെ ക്രൂരത. കൗമാരക്കാരായ ഒരാൺകുട്ടിയുടെയും , പെൺകുട്ടിയുടെയും മുഖത്ത് ആണ് അധികൃതർ മുദ്ര കുത്തിയത്. അതേസമയം, കുട്ടികളുടെ മുഖത്ത് സീല്‍ പതിപ്പിച്ചത് മനപൂര്‍വമല്ലെന്നും തിരക്കിനിടയില്‍ സംഭവിച്ചതായിരിക്കാമെന്നും ജയില്‍ അധികൃതര്‍ വ്യക്തമാക്കി. രക്ഷാബന്ധന്‍ ദിനത്തില്‍ ഒട്ടേറപ്പേരാണ് ജയിലില്‍ ബന്ധുക്കളെ സന്ദര്‍ശിക്കുന്നതിന് എത്തിയത്. സ്ത്രീകളും കുട്ടികളുമടക്കം 8500 ഓളം പേരെത്തിയിരുന്നു.

സംഭവത്തില്‍ ജയില്‍ അധികൃതരോട് വിശദീകരണം ആവശ്യപ്പെട്ടിട്ടുണ്ടെന്ന് ശിശുക്ഷേമ വകുപ്പ് ചെയര്‍മാന്‍ ഡോ.രാഘവേന്ദ്ര പറഞ്ഞു.
സംഭവം വിവാദമായതോടെ മധ്യപ്രദേശ് സര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ചു.

Related News