Thursday
19 Jul 2018

ഭോപ്പാൽ തീവണ്ടി സ്ഫോടനം: പ്രതികൾ ഐഎസ് ക്യാംപിലേക്ക് രക്ഷപെടാൻ ശ്രമിച്ചു

By: Web Desk | Sunday 13 August 2017 1:40 PM IST

ഭോപ്പാൽ തീവണ്ടി സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതികൾ ബംഗാൾ വഴി പശ്ചിമേഷ്യയിലെ ഐഎസ് ക്യാമ്പിലേക്ക് രക്ഷപെടാൻ ശ്രമിച്ചിരുന്നുവെന്ന് എൻഐഎ.

തീവ്ര വാദ പ്രവർത്തങ്ങളിൽ ഏർപ്പെടുന്നതിനുള്ള പരിശീലനത്തിനു വേണ്ടിയാണു അവർ രക്ഷപെടാൻ ശ്രമിച്ചതെന്ന് എൻഐഎ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച അന്വേഷണറിപ്പോർട്ടിൽ പറയുന്നു. അന്വേഷണ ചുമതല എൻഐഎയ്ക്ക് ആയിരുന്നു. സ്‌ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റ് ചെയ്യപ്പെട്ട പ്രതികളെ ചോദ്യം ചെയ്യവെയാണ്‌ അവർ ഐഎസ്‌ ക്യാമ്പിലേക്ക് രക്ഷപെടാൻ ശ്രമിച്ചിരുന്നുവെന്ന വിവരം എൻഐഎ യ്ക്ക് ലഭിച്ചത്.

മാർച്ച് 7 ന് രാവിലെ ജാബ്രി റെയിൽവേ സ്റ്റേഷനിലാണ് സ്ഫോടനം ഉണ്ടായത് . അപകടത്തിൽ 10 പേർക്ക് പരിക്കേറ്റിരുന്നു. ഇന്ത്യയിലെ ആദ്യത്തെ ഐഎസ് ആക്രമാണ് ഇതെന്ന് മുൻപും റിപ്പോർട്ടുകൾ വന്നിരുന്നു.