Thursday
15 Nov 2018

പഞ്ചസാര ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ചു നാല് മരണം

By: Web Desk | Thursday 21 December 2017 10:53 AM IST

പാറ്റ്ന: ബിഹാറിലെ ഗോപാൽഗഞ്ചിൽ പഞ്ചസാര ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചു നാല് മരണം. ഒൻപതു പേർക്കു പരിക്കേറ്റു. ഗോപാൽഗഞ്ചിലെ സസ്മുസ ഷുഗർ ഫാക്ടറിയിൽ ബുധനാഴ്ച രാത്രി 11.30നായിരുന്നു സംഭവം. പരിക്കേറ്റവരെ ഗോപാൽഗഞ്ചിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായും ഇവരുടെ നില ഗുരുതരമാണെന്നും അധികൃതർ അറിയിച്ചു.

സ്ഫോടനത്തിന്‍റെ സമയത്ത് നൂറോളം പേർ ഫാക്ടറിയിൽ ജോലിയിലുണ്ടായിരുന്നു. സ്ഫോടനത്തിൽ കെട്ടിടം തകർന്നു. കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിരവധി പേർ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് വിവരം. ഇവർക്കായുള്ള തെരച്ചിൽ നടന്നുവരികയാണ്.

ബോയിലർ അമിതമായി ചൂടായതാണു സ്ഫോടനത്തിനു കാരണമെന്നാണ് പ്രാഥമിക വിലയിരുത്തൽ. സംഭവത്തിൽ വിശദമായ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് അറിയിച്ചു.

Related News