Saturday
18 Nov 2017

ബോളീവുഡ് സുന്ദരി ബിപാഷ ബസു പരസ്യലോകത്തെ ഞെട്ടിച്ചു

By: Web Desk | Thursday 19 October 2017 7:39 PM IST

      സ്വയം ഉപയോഗിക്കാത്ത ശീതളപാനീയങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കില്ല എന്നതീരുമാനവുമായി ബോളീവുഡ് സുന്ദരി ബിപാഷ ബസു പരസ്യലോകത്തെ ഞെട്ടിച്ചു.

ഈ തീരുമാനത്തിലൂടെ കോടിക്കണക്കിന് രൂപയാണ് താര സുന്ദരി വേണ്ടെന്നു വെച്ചത്.
താന്‍ ശീതളപാനീയങ്ങളേ ഉപയോഗിക്കാറില്ല. പിന്നെ എങ്ങനെയാണ് മറ്റുള്ളവരോട് ഇത് ഉപയോഗിക്കാന്‍ പറയുക എന്നാണ് ബിപാഷയുടെ ചോദ്യം.
ശീതള പാനീയങ്ങള്‍ ഉപയോഗിക്കുന്നതിനു പകരം ആരോഗ്യകരമായ ഭക്ഷണം ഉപയോഗിച്ച് ഫിറ്റ്‌നസ് നിലനിര്‍ത്തണം എന്ന് യുവാക്കളെ ഉപദേശിക്കാനാണ് താന്‍ ആഗ്രഹിക്കുന്നതെന്നാണ് താര സുന്ദരി പറയുന്നത്.
ബിപാഷ ബസുവിന് പുറമെ മറ്റു പല പ്രമുഖ താരങ്ങളും ഇത്തരത്തില്‍ ശീത പാനീയങ്ങളുടെ പരസ്യത്തില്‍ അഭിനയിക്കില്ലെന്ന് നിലപാട് സ്വീകരിച്ചിരുന്നു. ക്രിക്കറ്റ് താരം വിരാട് കോഹ്ലി, ബാറ്റ്മിന്റണ്‍ താരം പി ഗോപിചന്ദ് തുടങ്ങിയവര്‍ ഇത്തരംനിലപാട് മുന്‍പ് സ്വീകരിച്ചവരാണ്. പ്രമുഖ മോഡലുകളും ബ്രാന്‍ഡ് അംബാസഡര്‍മാരും ഈ നിലപാട് സ്വീകരിച്ചാല്‍ തങ്ങളുടെ കച്ചവടം പൂട്ടുമെന്ന് ഭയപ്പാടിലാണ് പല കമ്പനികളും.

 

Related News