Tuesday
22 Jan 2019

പ്രായം 28 ആയി; ഇപ്പോഴും പിള്ളക്കച്ചയും ചുറ്റിയാ കിടപ്പ്

By: Web Desk | Saturday 5 January 2019 5:18 PM IST

വാഷിങ്ടണ്‍: ജന്മദിനത്തില്‍ ഫോട്ടോഷൂട്ട് നടത്താറുള്ളത് പതിവാണ്. എന്നാല്‍ ഇങ്ങനെ ഒരെണ്ണം ഇതാദ്യംമായിട്ടായിരിക്കും. അതുകൊണ്ട് തന്നെ ഈ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ ഏറ്റെടുത്തും കഴിഞ്ഞു.

ഈ ഫോട്ടോകള്‍ വന്നിരിക്കുന്നത് അങ്ങ് യുഎസില്‍ നിന്നാണ്. ഫോട്ടോയുടെ പ്രത്യേകത വേറൊന്നുമല്ല തന്‍റെ 28 ാം പിറന്നാള്‍ ദിനത്തില്‍ പിള്ളക്കച്ചയും ചുറ്റി കിടക്കുന്ന യുവതിയുടെ ഫോട്ടോയാണ് വൈറലായിരിക്കുന്നത്. നിക്കോള ഹാം എന്ന യുഎസുകാരിയാണ് തന്‍റെ പിറന്നാള്‍ ഇത്തരത്തില്‍ ആഘോഷിക്കുന്നത്. 336 മാസം പ്രായം എന്നെഴുതിയ ബോര്‍ഡും യുവതിയുടെ വശത്തായി വെച്ചിട്ടുണ്ട്.

 

Related News