Wednesday
21 Nov 2018

ഫ്രാങ്കോയ്ക്കുമേൽ കുരുക്ക് മുറുകുന്നു

By: Web Desk | Friday 14 September 2018 11:27 PM IST

ജോസ് ഡേവിഡ് 

തിരുവനന്തപുരം: ഒന്നുകിൽ ഫ്രാങ്കോ മുളയ്ക്കൽ ബിഷപ്പ് പദവി രാജി വയ്ക്കണം. അല്ലെങ്കിൽ വത്തിക്കാൻ ഫ്രാങ്കോയെ പുറത്താക്കണം. രണ്ടിലൊന്ന് സംഭവിച്ചില്ലെങ്കിൽ സ്വതന്ത്ര ഇന്ത്യയിലാദ്യമായി ഒരു കത്തോലിക്കാ ബിഷപ്പ് ഒരു പക്ഷെ അടുത്താഴ്ച അറസ്റ്റ് ചെയ്യപ്പെടും. അത് സഭാ ചരിത്രത്തിൽ കറുത്ത അധ്യായമാകും.

ഇപ്പോൾ ജലന്ധറിലെ അരമനയിലുള്ള ഫ്രാങ്കോ അടുത്തയാഴ്ച കേരളത്തിൽ   അന്വേഷണ സംഘത്തിന് മുന്നിൽ ചോദ്യം ചെയ്യപ്പെടുകയാണ്. അറസ്റ്റ് വൈകാതെ സംഭവിക്കുമെന്നാണ് അഭിജ്ഞ വൃത്തങ്ങൾ പറയുന്നത്.  കത്തോലിക്കാ ബിഷപ്പ്സ് കൗൺസിൽ ‘സഭാ മകൻ’ എന്ന പേരിൽ ഫ്രാങ്കോയെ ന്യായീകരിക്കാൻ ശ്രമിക്കുന്നത് അമ്പരപ്പിക്കുകയാണ്.

എന്നാൽ ആയിരത്തിൽ പരം വൈദികരും സന്യാസിനികളുമുള്ള ജലന്ധർ രൂപതയിൽ ഫ്രാങ്കോയ് ക്കെതിരെയുള്ള വികാരം ശക്തമാകുന്നു. “ഫ്രാങ്കോയിൽ പരിശുദ്ധാത്മാവല്ല, ചെകുത്താനാണ് വാഴുന്നത്” ജലന്ധറിലെ ഒരു വൈദികൻ പറഞ്ഞു.

ഇറ്റാലിയൻ പാർലമെന്റിലെ രണ്ടു അംഗങ്ങളായ കാതറിൻ, ലൂസിയ എന്നിവരുമായി ഫ്രാങ്കോയ്ക്കുള്ള സൗഹൃദം വത്തിക്കാൻ നടപടി വൈകിപ്പിക്കുന്നതിനു കാരണമാകുന്നുവെന്നാണ് ഇന്ത്യയിലുള്ള വിവരം. ഫ്രാങ്കോ വത്തിക്കാനിലെത്തുമ്പോൾ ലൂസിയയാണ് വിമാനത്തവാളത്തിൽ സ്വീകരിക്കാനെത്തുന്നത്. വത്തിക്കാനിലെ ചില ഓഫീസുകളിൽ സ്വാധീനം ചെലുത്താൻ ഇത് ഫ്രാങ്കോയെ സഹായിക്കുന്നു. ഡൽഹി സഹായ മെത്രാനായിരിക്കെ സ്ഥാപിച്ച ബന്ധങ്ങളാണിവ.

കേസ് ഒതുക്കാൻ  ജലന്ധർ രൂപതയുടെ ധനം ചെലവഴിക്കുകയാണ്. ഇപ്പോൾ ഇറ്റലിയിൽ ഗവേഷണം നടത്തുന്ന ഡൽഹി രൂപതയിൽ നിന്നുള്ള ഒരു വൈദികൻ മൂന്നു മാസമായി കേരളത്തിൽ ഇതിന്റെ ചുക്കാൻ പിടിക്കുന്നു. പി സി ജോർജിനെ ഫ്രാങ്കോയുടെ ഉച്ചഭാഷിണിയാക്കിയതും ഈ വൈദികനാണ്.

ജലന്ധർ രൂപതയിൽ ഫ്രാങ്കോ സ്ഥാനമൊഴിഞ്ഞു നിൽക്കണമെന്ന് പറയുന്ന വൈദികരെയും സിസ്റ്റേഴ്സിനെയും ഭീഷണിപ്പെടുത്താൻ സുരക്ഷാ ഭടന്മാർ രംഗത്തുണ്ട്. മുമ്പ് സഭയുടെ സ്ഥാപനങ്ങളിൽ സെക്യൂരിറ്റി ജോലിയ്ക്കായി രൂപീകരിച്ച സുരക്ഷാ സംഘമാണ് ഇപ്പോൾ ഫ്രാങ്കോയുടെ സ്വകാര്യ സുരക്ഷാ സേനയായി മാറിയത്.

Related News