Wednesday
22 Nov 2017

‘ബിജെപി സ്വന്തം പ്രചരണത്തിന് ഹിന്ദിയെ വിജയകരമായി ഉപയോഗപ്പെടുത്തി’

By: Web Desk | Sunday 10 September 2017 9:54 AM IST

തിരുവനന്തപുരം: വര്‍ഗീയത പ്രചരിപ്പിക്കാന്‍ ഇന്ത്യയില്‍ നവമാധ്യമങ്ങളെ വ്യാപകമായി ഉപയോഗപ്പെടുത്തുകയാണ്. ഇത് തിരിച്ചറിഞ്ഞ് എതിര്‍ക്കപ്പെടണമെന്ന് പ്രമുഖ അഭിഭാഷകനും സാമൂഹ്യപ്രവര്‍ത്തകനുമായ പ്രശാന്ത് ഭൂഷണ്‍. ഇവരെ നിയമപരമായി നേരിടാന്‍ തയ്യാറാകണമെന്നും ഒരിക്കല്‍ കൈപൊള്ളിയാല്‍ അവര്‍ പിന്മാറുമെന്നും പ്രശാന്ത് ഭൂഷണ്‍ കൂട്ടിച്ചേര്‍ത്തു. ബിജെപി സ്വന്തം പ്രചരണത്തിന് ഹിന്ദിയെ വിജയകരമായി ഉപയോഗപ്പെടുത്തി. പ്രാദേശിക ഭാഷകളും ശക്തമാകേണ്ടതുണ്ട്. പ്രാദേശിക ഭാഷാ പത്രങ്ങള്‍ മുന്നേറുകയാണെന്നും ജനയുഗത്തിൽ എത്തിയ പ്രശാന്ത് ഭൂഷണ്‍ വ്യക്തമാക്കി.

 

വിഡിയോ: രാജേഷ് രാജേന്ദ്രൻ( ചീഫ് ഫോട്ടോഗ്രാഫർ ജനയുഗം)