Tuesday
16 Oct 2018

ശബരിമല; ബിജെപിയുടെ സെക്രട്ടറിയേറ്റ് മാര്‍ച്ച് 15ന്

By: Web Desk | Monday 8 October 2018 2:52 PM IST

കൊച്ചി: ശബരിമലയിലെ സ്ത്രീ പ്രവേശനം സംബന്ധിച്ച കോടതി വിധി നടപ്പാക്കുന്നതിനെതിരെ ബിജെപി ഈ മാസം 15ന് പന്തളത്തുനിന്ന് സെക്രട്ടറിയേറ്റിലേയ്ക്ക് മാര്‍ച്ചു നടത്തുമെന്ന് സംസ്ഥാന പ്രസിഡണ്ട് പി എസ് ശ്രീധരന്‍പിള്ള വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. തുലാമാസ പൂജയ്ക്കായി ശബരിമല നട തുറക്കുന്ന 17ന് പൂങ്കാവനത്തില്‍ മഹിളാമോര്‍ച്ച നേതാക്കള്‍ ഉപവാസം നടത്തും. കൊച്ചിയില്‍ ബിജെപി കോര്‍ കമ്മറ്റി യോഗത്തിലാണ് തീരുമാനങ്ങള്‍ എടുത്തത്. വിശ്വഹിന്ദു പരിഷത് അടക്കം നടത്തുന്ന സമരങ്ങള്‍ക്ക് പിന്തുണ നല്‍കും.

ഹിന്ദു സംഘടനകള്‍ റീവ്യൂ ഹര്‍ജി നല്‍കുമ്പോള്‍ ബിജെപി അഭിപ്രായം കൂടി അതിലുള്ളതുകൊണ്ടാണ് പാര്‍ട്ടി വേറെ ഹര്‍ജി നല്‍കാത്തത്. ശബരിമല കോണ്‍ഗ്രസ് നിലപാട് മുതലെടുപ്പിന് ഉദ്ദേശിച്ചുള്ളതാണ്. വിശ്വസികള്‍ക്കൊപ്പം സമരത്തിനിറങ്ങാന്‍ കോണ്‍ഗ്രസ് തയ്യാറാകുമോയെന്നും ചോദിച്ചു. സമവായം ഉണ്ടാക്കുക എന്നതാണ് ബിജെപിയുടെ ലക്ഷ്യമെന്നും പിള്ള പറഞ്ഞു

Related News