Thursday
13 Dec 2018

കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെയ്ക്കുന്ന സമീപനമാണ് ബിജെപിയുടേത്;ചിറ്റയം ഗോപകുമാര്‍

By: Web Desk | Saturday 25 November 2017 10:53 PM IST

കോഴഞ്ചേരി: രാജ്യത്തിന്റെ പരമാധികാരം കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെയ്ക്കുന്ന സമീപനമാണ് ബിജെപി സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത് ചിറ്റയം ഗോപകുമാര്‍ എംഎല്‍എ. സിപിഐ 23ാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള കോഴഞ്ചേരി മണ്ഡലം സമ്മേളനം കുമ്പനാട് വൈഎംസിഎ യില്‍ (സി.കെ. ശ്രീധരന്‍ നഗര്‍) സംസാരിക്കുകയായിരുന്നു അദ്ദേഹം രാജ്യത്തിന്റെ പരമാധികാരം കോര്‍പ്പറേറ്റുകള്‍ക്ക് അടിയറ വെയ്ക്കുന്ന സമീപനമാണ് ബിജെപി സര്‍ക്കാര്‍ അനുവര്‍ത്തിക്കുന്നത്. ഇന്ത്യയുടെ സംസ്‌കാരവും പാരമ്പര്യവും ബഹുസ്വരതയാണ്. നിരവധി മതങ്ങള്‍ ഇന്ത്യയിലുണ്ട്. ഈ മതങ്ങളെയാകെ ഒരേപോലെ സ്വീകരിക്കുന്ന നിലപാടാണ് പുരാതന കാലം മുതല്‍ ഇന്ത്യ സ്വീകരിച്ച് വന്നിരുന്നത്. വൈവിധ്യമാര്‍ന്ന ഭാഷാരീതിയും ഭക്ഷണ രീതിയും വസ്ത്ര ധാരണവുമാണ് ഇന്ത്യയിലുളളത്. ഇതിനെയാകെ നിരസിക്കുന്ന സമീപനമാണ് ഇപ്പോഴത്തെ ഭരണാധികാരികള്‍ തുടരുന്നതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു. രാജു കടക്കരപ്പള്ളി, വത്സമ്മ മാത്യു, എം.എസ്. പ്രകാശ് കുമാര്‍ എന്നിവരടങ്ങുന്ന പ്രസീഡിയമാണ്  സമ്മേളന നടപടികള്‍ നിയന്ത്രിച്ചത്. ജിജി ജോര്‍ജ്ജ് രാഷ്ട്രീയ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. വി.സി. അനില്‍കുമാര്‍ (തോട്ടപ്പുഴശ്ശേരി), പി.പി. അനില്‍കുമാര്‍ (ഇരവിപേരൂര്‍), പി.സി. രാജേന്ദ്രന്‍ (ആറന്മുള), സന്തോഷ് കുര്യന്‍, വി. കെ. ബാജു (കോഴഞ്ചേരി), കെ. ശിവന്‍കുട്ടി (കുളനട), കെ.റ്റി. ഗോപാലന്‍, എം.സി. ജെയിംസ് (കോയിപ്രം ) എ്ന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടത്തു. സംസ്ഥാന കണ്‍ട്രോള്‍ കമ്മീഷന്‍ അംഗം മുണ്ടപ്പള്ളി തോമസ് , ജില്ല സെക്രട്ടറി എ.പി. ജയന്‍, സംസ്ഥാന കൗണ്‍സില്‍ അംഗം എം.വി. വിദ്യാധരന്‍ എന്നിവര്‍ പ്രസംഗിച്ചു. സ്വാഗത സംഘം ചെയര്‍മാന്‍ കെ.കെ. രാജു സ്വാഗതം പറഞ്ഞു.

Related News