Wednesday
21 Nov 2018

തെരഞ്ഞെടുപ്പ് വിജയം രാജ്യസഭയില്‍ ബിജെപിയ്ക്ക് ഗുണം ചെയ്യില്ല

By: Web Desk | Wednesday 27 December 2017 8:21 PM IST

തെരഞ്ഞെടുപ്പില്‍ വിജയിച്ചിട്ടും ബിജെപിയ്ക്ക് രാജ്യസഭയില്‍ ഭൂരിപക്ഷമില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും വിജയിച്ചിരുന്നുവെങ്കിലും പാര്‍ലമെന്‍റില്‍ ബിജെപിയില്‍ ആള്‍ബലം കുറവെന്ന് റിപ്പോര്‍ട്ടുകള്‍. നിലവില്‍  29  19 സംസ്ഥാനങ്ങളിലും ബിജെപിയാണ് ഭരണത്തില്‍.  ലോക്‌സഭയില്‍ എന്‍ഡിയയ്ക്ക് 280 അംഗങ്ങളുണ്ട്.

2018ല്‍ ത്തിനെ പ്രതിനിധീകരിക്കുന്ന  പാര്‍ലമെന്‍റിലെ നാല് അംഗങ്ങള്‍ രാജ്യസഭയില്‍ നിന്ന് വിരമിക്കും. എന്നാല്‍ സീറ്റുകള്‍ ബിജെപിയ്ക്കും കോണ്‍ഗ്രസിനും തുല്യമായിരിക്കും

ഹിമാചല്‍ പ്രദേശിന് രാജ്യസഭയില്‍ ആകെ ഒരു സീറ്റാണുള്ളത്. ബിജെപിയുടെ വിജയം  ഇന്നത്തെ അവസ്ഥയ്ക്ക് മാറ്റം വരുത്താന്‍ പര്യാപ്തമല്ല.  239 അംഗങ്ങളുള്ള രാജ്യസഭയില്‍ 57 ബിജെപി അംഗങ്ങളാണ് നിലവിലുള്ളത്.

ഒമ്പതുപേര്‍ ഉത്തര്‍പ്രദേശില്‍ നിന്നും, രണ്ടുപേര്‍ ഗുജറാത്തില്‍ നിന്നും  മണിപ്പൂരില്‍ നിന്നും ഗോവയില്‍ നിന്നും ഓരോ അംഗങ്ങളുമാകുമ്പോള്‍  57ല്‍ നിന്ന് ബിജെപിയുടെ പിന്തുണ 70 ആയി ഉയരും. സമീപകാലത്ത് ലഭിച്ച വിജയങ്ങളൊന്നും ബിജെപിയ്ക്ക് നിയമഭേദഗതികള്‍ക്ക് ഉതകില്ല.

ബിജെപിയ്ക്ക് രാജ്യസഭയില്‍ പിന്തുണ കുറയുന്നത് പാര്‍ലമെന്‍റില്‍ ബില്ല് പാസ്സാകുന്നതിന് തടസ്സമാകുമെന്നും  ഇന്ത്യ സ്പെന്‍ഡ് പുറത്തുവിടുന്ന വിവരങ്ങള്‍ വ്യക്തമാക്കുന്നു.

2017-18 കാല 21 ദിവസങ്ങളിലുള്ള ശൈത്യകാല സമ്മേളനത്തില്‍ 14 ദിവസം സിറ്റിങ്ങില്‍ പ്രധാനപ്പെട്ട ബില്ലുകളാണ് അവതരിപ്പിക്കുക. ആകെ 39 ബില്ലുകളില്‍ 25 എണ്ണമാണ്‌ പരിഗണനയ്ക്ക് വെച്ചിരിക്കുന്നത്. പരിഗണനയ്ക്കും അവതരണത്തിനും പിന്‍വലിക്കുന്നതിനുമായി 14 ബില്ലുകളും ശീതകാല സമ്മേളനത്തില്‍ ഉണ്ടായിരിക്കും.

ഏകീകൃത സിവില്‍ കോഡ് ബില്ല് പാസ്സാകുന്നതിന് രാജ്യസഭയില്‍ നിന്ന് 167 വോട്ടുകളും ലോകസഭയില്‍ നിന്ന് 271 വോട്ടുകളുമാണ് വേണ്ടത്.