Tuesday
21 Aug 2018

ബികെഎംയു കര്‍ഷക തൊഴിലാളി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു

By: Web Desk | Thursday 17 May 2018 5:14 PM IST

കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ വൈക്കം താലൂക്ക് ഓഫീസ് പടിക്കല്‍ നടത്തിയ ധര്‍ണ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: കര്‍ഷകത്തൊഴിലാളി ക്ഷേമനിധി ആനുകൂല്യങ്ങളുടെ കുടിശിഖ വിതരണം ചെയ്യുന്നതിന് 300 കോടി രൂപ ഗ്രാന്റ് അനുവദിക്കുക, ലൈഫ് പദ്ധതിയില്‍ അര്‍ഹരായ മുഴുവന്‍ പേര്‍ക്കും വീടും ഭൂമിയും നല്‍കുക, തരിശുനില കൃഷി വ്യാപകമാക്കുക, നെല്‍വയല്‍-നീര്‍ത്തട സംരക്ഷണ നിയമം കര്‍ശനമായി നടപ്പിലാക്കുക, കര്‍ഷക തൊഴിലാളി പെന്‍ഷന്‍ 3000 രൂപയായി വര്‍ദ്ധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് കേരള സ്റ്റേറ്റ് കര്‍ഷക തൊഴിലാളി ഫെഡറേഷന്‍ ബികെഎംയു-എഐടിയുസി നേതൃത്വത്തില്‍ നിയോജക മണ്ഡലം അടിസ്ഥാനത്തിലെ തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാര്‍ ഓഫീസുകളിലേക്ക് തൊഴിലാളി മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.
സംസ്ഥാന വ്യാപകമായ സമരത്തിന്റെ ഭാഗമായാണ് ജില്ലയില്‍ സമരം സംഘടിപ്പിക്കുന്നത്. വൈക്കത്ത് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. താലൂക്ക് സെക്രട്ടറി പി.സുഗതന്‍ അദ്ധ്യക്ഷത വഹിച്ചു. എം.ഡി ബാബുരാജ്, കെ.അജിത്ത്, കെ.രമേശന്‍, പി.എസ് പുഷ്‌കരന്‍, കെ.കെ ചന്ദ്രബാബു, കെ.ചെല്ലപ്പന്‍, പി.വി കുട്ടന്‍, പി.ആര്‍ രജനി, എ.രത്‌നവല്ലി എന്നിവര്‍ പ്രസംഗിച്ചു.
കടുത്തുരുത്തിയില്‍ ജില്ലാ സെക്രട്ടറി ജോണ്‍ വി ജോസഫ് ഉദ്ഘാടനം ചെയ്തു.
ഏറ്റുമാനൂരില്‍ ബികെഎംയു ജില്ലാ ജോയിന്റ് സെക്രട്ടറി വി വൈ പ്രസാദ് മാര്‍ച്ചും ധര്‍ണ്ണയും ഉദ്ഘാടനം ചെയ്തു. ബികെഎംയു ഏറ്റുമാനൂര്‍ മണ്ഡലം പ്രസിഡന്റ് റോബിന്‍ ജോസഫിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ടി പി ഗോപി, അജിത കുമാര്‍ എന്നിവര്‍ സംസാരിച്ചു.
കാഞ്ഞിരപ്പള്ളിയില്‍ സിപിഐ മണ്ഡലം സെക്രട്ടറി മോഹന്‍ ചേന്നംകുളം ഉദ്ഘാടനം ചെയ്തു.
ചങ്ങനാശേരിയില്‍ സിപിഐ ജില്ലാ കൗണ്‍സില്‍ അംഗം എന്‍ ജയപ്രകാശ് ഉദ്ഘാടനം ചെയ്തു.