Friday
20 Apr 2018

കള്ളപ്പണം വെളുപ്പിക്കൽ: ആന്ധ്രാ ബാങ്ക് മുൻ ഡയറക്ടർ പിടിയിൽ

By: Web Desk | Saturday 13 January 2018 1:01 PM IST

ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിച്ചതുമായി ബന്ധപ്പെട്ട കേസിൽ ആന്ധ്രാ ബാങ്ക് മുൻ ഡയറക്ടറെ എൻഫോഴ്സ്മെന്‍റ് വിഭാഗം അറസ്റ്റ് ചെയ്തു. അനൂപ് പ്രകാശ് ഗാർഗ് എന്നയാളാണ് വെള്ളിയാഴ്ച വൈകുന്നേരം പിടിയിലായത്.

ഗുജറാത്ത് ആസ്ഥാനമായ ഒൗഷധ കന്പനിയുമായി ബന്ധപ്പെട്ട് 5000 കോടിയുടെ കള്ളപ്പണം വെളുപ്പിക്കാൻ ശ്രമിച്ചതിനാണ് അറസ്റ്റെന്ന് എൻഫോഴ്സ്മെന്‍റ് ഉദ്യോഗസ്ഥർ അറിയിച്ചു. കഴിഞ്ഞ വർഷം നവംബറിൽ ഡൽഹി കേന്ദ്രീകരിച്ച് ബിസിനസ് നടത്തുന്ന ഗഗൻ ദിവാൻ എന്നയാളും
കേസിൽ അറസ്റ്റിലായാരുന്നു.