Thursday
20 Sep 2018

വാ​ത​ക പൈ​പ്പ് ലൈ​നി​ല്‍ സ്ഫോ​ട​നം; നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ള്‍ ത​ക​ര്‍​ന്നു

By: Web Desk | Friday 14 September 2018 10:56 AM IST

അമേരിക്ക:  ബോ​സ്റ്റ​ണി​ല്‍ വാ​ത​ക പൈ​പ്പ് ലൈ​നി​ലു​ണ്ടാ​യ സ്ഫോ​ട​നത്തിൽ ആ​റു പേ​ര്‍​ക്ക് പ​രി​ക്ക്. സംഭവത്തിൽ നൂ​റു​ക​ണ​ക്കി​നു സ്ഥ​ല​വാ​സി​ക​ളെ ഒ​ഴി​പ്പി​ച്ചു. പൈ​പ്പ് ലൈ​നി​ല്‍ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലാ​യി പ​ന്ത്ര​ണ്ടി​ലേ​റെ സ്ഫോ​ട​ന​ങ്ങ​ളാ​ണ് ഉ​ണ്ടാ​യ​ത്.

സം​ഭ​വ​ത്തി​ല്‍ നൂ​റു​ക​ണ​ക്കി​നു വീ​ടു​ക​ള്‍ ത​ക​രു​ക​യും അ​ഗ്നി​ക്കി​ര​യാ​കു​യും ചെ​യ്തു. മി​ക്ക​വാ​റും സ്ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യ​ത് വീ​ടു​ക​ളി​ലാ​ണ്. ബോ​സ്റ്റ​ണ്‍ ന​ഗ​ര​ത്തി​ലെ ലോ​റ​ന്‍​സ്, എ​ന്‍​ഡോ​വ​ര്‍, നോ​ര്‍​ത്ത് എ​ന്‍​ഡോ​വ​ര്‍ എ​ന്നി​വി​ട​ങ്ങ​ളി​ലാ​യി 40 കി​ലോ​മീ​റ്റ​ര്‍ പ്ര​ദേ​ശ​ത്ത് 70 ഇ​ട​ങ്ങ​ളി​ലാ​ണ് സ്‌​ഫോ​ട​ന​മു​ണ്ടാ​യ​ത്. കൊ​ളം​ബി​യ ഗ്യാ​സ് കമ്പനിയു ​ടെ വാ​ത​ക പൈ​പ്പ്‌ ലൈ​നി​ലാ​ണ് സ്‌​ഫോ​ട​ന​ങ്ങ​ളു​ണ്ടാ​യ​ത്.  തു​ട​ര്‍ന്ന്  സ്ഫോ​ട​ന​ങ്ങ​ള്‍ ഉ​ണ്ടാ​വാ​തി​രി​ക്കാ​ന്‍ വൈ​ദ്യു​തി ബ​ന്ധം വിഛേ​ദി​ക്കു​ക​യും പാ​ച​ക​വാ​ത​ക വി​ത​ര​ണം നി​ര്‍​ത്തു​ക​യും ചെ​യ്തു. ആ​ളു​ക​ളോ​ട് വീടുകൾ ഒ​ഴി​ഞ്ഞു​പോ​കാ​ന്‍ അ​ധി​കൃ​ത​ര്‍ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു.

Related News