Wednesday
23 Jan 2019

രഞ്ജി ട്രോഫി മാതൃകയില്‍  കാഴ്ച പരിമിതരുടെ ക്രിക്കറ്റ്

By: Web Desk | Friday 11 January 2019 5:34 PM IST

തൊടുപുഴ: കാഴ്ച പരിമിതരുടെ അന്തര്‍ സംസ്ഥാന ക്രിക്കറ്റ് ടൂര്‍ണ്ണമെന്റായ ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് നാഗേഷ് ട്രോഫി ടി 20 ക്രിക്കറ്റ്  ടൂര്‍ണ്ണമെന്റിലെ കേരളത്തിന്റെ ഹോം മത്സരങ്ങള് ശനിയാഴ്ച ആരംഭിക്കും. ശനിയാഴ്ച മുതല്‍ തിങ്കളാഴ്ച വരെ തൊടുപുഴ കെസിഎ ഗ്രൗണ്ടിലാണ് മത്സരങ്ങള്‍
നടക്കുക.  ശനിയാഴ്ച രാവിലെ 9.30 ന് ഉത്തരാഖണ്ഡുമായാണ് കേരളത്തിന്റെ ആദ്യ ഹോം  മത്സരം. ഉച്ചയ്ക്കു ശേഷം 1.30 ന് തെലുങ്കാന മധ്യപ്രദേശിനെ നേരിടും.
13 ന്  രാവിലെ കേരള  മധ്യപ്രദേശ്, ഉച്ച കഴിഞ്ഞ് തെലുങ്കാന ഉത്തരാഖണ്ഡ്  മത്സരങ്ങളും നടക്കും. 14 ന് രാവിലെ കേരള-തെലുങ്കാന മത്സരം നടക്കും.  നിലവില്‍ 2 മത്സരങ്ങളില്‍ നിന്നായി കേരളത്തിന് 2 പോയിന്റാണുള്ളത്. ഹോം  മത്സരത്തിന് മുന്നോടിയായി കാഴ്ച പരിമിതരുടെ കേരള ടീം തൃപ്പൂണിത്തുറ പാലസ്  ഓവലില്‍ ഒരാഴ്ചയായി പരിശീലനം നടത്തിവരുന്നു. മത്സരങ്ങള്‍ ക്രിക്കറ്റ്  അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്ഡ് ഇന്‍ കേരളയുടെ യൂ ട്യൂബ് ചാനല്‍ വഴി ലൈവ്  സ്ട്രീമിങ്ങ് നടത്തും.  രഞ്ജി ട്രോഫി മാതൃകയിലാണ് ക്രിക്കറ്റ് അസോസിയേഷന്‍ ഫോര്‍ ദി ബ്ലൈന്‍ഡ്  ഇന്‍ ഇന്ത്യയുടെ ആഭിമുഖ്യത്തില്‍ കാഴ്ച പരിമിതര്‍ക്കായി നാഗേഷ് ട്രോഫി
ക്രിക്കറ്റ് ടൂര്ണമെന്റ് സംഘടിപ്പിക്കുന്നത്.

Related News