കുടുക്കാൻ യുഎസ്‌; ഉപരോധവുമായി ഇറാൻ

ടെഹ്‌റാൻ: ഇറാനെതിരെ കൂടുതൽ കടുത്ത ഉപരോധ നടപടികൾ ആവശ്യമാണെന്ന വിലയിരുത്തലിൽ അമേരിക്ക. അമേരിക്കയ്ക്ക്‌ മേൽ ഉപരോധം ശക്തിപ്പെടുത്താനുള്ള നടപടികളുമായി ഇറാൻ. ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തിൽ രൂപംകൊണ്ട ആണവ കരാർ ദുർബലപ്പെടുത്താൻ ഒറ്റക്ക്‌ സാധ്യമല്ലെന്നു വന്നതോടെ ഇറാനെ ഒറ്റപ്പെടുത്താനുള്ള മറ്റു തന്ത്രങ്ങളാണ്‌ അമേരിക്കൻ നേതൃത്വം

Read More

യൂറോപ്യൻ യൂണിയനിൽ അംഗത്വം നൽകാത്തതിൽ പ്രതിഷേധിച്ച്‌ തുർക്കി

ഇസ്താംബൂൾ: യൂറോപ്യൻ യൂണിയനിൽ അംഗത്വം നൽകാത്തതിൽ പ്രതിഷേധവുമായി തുർക്കി. 54 വർഷമായിട്ടും തുർക്കിക്ക്‌ യൂറോപ്യൻ യൂനിയൻ അംഗത്വം നൽകാത്തതിൽ ശക്തമായ പ്രതിഷേധമാണ്‌ പ്രസിഡന്റ്‌ റസീപ്‌ തയ്യീപ്‌ എർദോഗൻ ഉയർത്തിയിരിക്കുന്നത്‌. ഇനി യൂറോപ്യൻ യൂണിയനിൽ ചേരണമോ എന്ന കാര്യത്തിൽ ഹിതപരിശോധന നടത്തി തീരുമാനമെടുക്കുമെന്ന്‌

Read More

റഹീൽ ഷെരീഫിനെ സൈനിക സഖ്യ തലവനായി തെരഞ്ഞെടുത്തു

ഇസ്ലാമാബാദ്‌: മുപ്പത്തിയൊമ്പത്‌ മുസ്ലിം രാഷ്ട്രങ്ങളുടെ സൈനിക സഖ്യ തലവനായി പാക്‌ മുൻ സൈനിക മേധാവി റഹീൽ ഷെരീഫിനെ തെരഞ്ഞെടുത്തു ഭീകരതയ്ക്കെതിരെ സംയുക്തപോരാട്ടം ലക്ഷ്യമിട്ട്‌ രണ്ടു വർഷങ്ങൾക്ക്‌ മുൻപ്‌ സൗദി അറേബ്യയുടെ നേതൃത്വത്തിലാണ്‌ സഖ്യം രൂപീകരിച്ചത്‌. തീവ്രവാദികളോട്‌ അനുകൂലനിലപാട്‌ സ്വീകരിക്കുന്ന പാകിസ്ഥാൻ സൈന്യത്തിന്റെ

Read More

അൽക്വയ്ദ നേതാവ്‌ യുഎസ്‌ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടു

വാഷിങ്ങ്ടൻ: യുഎസ്‌ ഡ്രോൺ ആക്രമണത്തിൽ അൽക്വയ്ദ സൈനിക കമാൻഡർ കൊല്ലപ്പെട്ടു. അഫ്ഗാനിസ്ഥാന്റെ കിഴക്കൻ മേഖലയിൽ യുഎസ്‌ നടത്തിയ ഡ്രോൺ ആക്രമണത്തിലാണ്‌ അൽക്വയ്ദയുടെ മുതിർന്ന സൈനിക കമാൻഡർ ക്വാറി യാസിൻ കൊല്ലപ്പെട്ടു. പാകിസ്ഥാൻ അതിർത്തിയോട്‌ ചേർന്ന പക്ടിക പ്രവിശ്യയിൽ നടത്തിയ വ്യോമാക്രമണത്തിലാണ്‌ യാസിൻ

Read More

ഇന്ത്യ-യുഎസ്‌ ബന്ധം ശക്തമാക്കുന്നു

വാഷിങ്ങ്ടൺ: ഇന്ത്യ- അമേരിക്ക ബന്ധം കൂടുതൽ ശക്തമാക്കുന്നു. പ്രതിരോധ-സുരക്ഷാമേഖലയിലെ സഹകരണം ശക്തിപ്പെടുത്താനാണ്‌ ഇരുരാജ്യങ്ങളും ധാരണയായിരിക്കുന്നത്‌. ഭീകരപ്രവർത്തനങ്ങളും കടൽവഴിയുള്ള ഭീഷണിയും തടയാൻ ഇരുരാജ്യങ്ങളും സംയുക്തനീക്കം നടത്തും. ദേശീയസുരക്ഷാ ഉപദേഷ്ടാവ്‌ അജിത്‌ ഡോവലും അമേരിക്കൻ ഉന്നത പ്രതിരോധ ഉദ്യോഗസ്ഥരും തമ്മിൽ നടന്ന ചർച്ചയിലാണു ധാരണ.

Read More

കൻസാസ്‌ വെടിവെപ്പ്‌; ‘ഹീറോ’യ്ക്ക്‌ ഇന്ത്യൻ വംശജരുടെ ആദരം

ഹോസ്റ്റൺ: വംശീയവിദ്വേഷത്തിന്‌ ഇരകളായ ഇന്ത്യൻ വംശജരെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെ പരിക്കേറ്റ്‌ ചികിത്സയിൽ കഴിയുന്ന അമേരിക്കൻ ഹീറോ ഇയാൻ ഗ്രില്ലോട്ടിന്‌ ഇന്ത്യൻ വംശജരുടെ സഹായധനം. ജന്മനഗരമായ കൻസാസിൽ വീടുവെയ്ക്കുന്നതിന്‌ വേണ്ടി 64 ലക്ഷം രൂപയാണ്‌ ഇയാന്‌ സമ്മാനിച്ചത്‌. കഴിഞ്ഞമാസം കൻസാസിലെ ബാറിലുണ്ടായ വെടിവെപ്പിലാണ്‌

Read More

മലയാളി വൈദികനെ കുത്തി പരിക്കേൽപ്പിച്ച സംഭവത്തിൽ പ്രതി അറസ്റ്റിൽ

മെൽബൺ: മലയാളി വൈദികനെ കുത്തി പരിക്കേൽപ്പിച്ച പ്രതിയെ വിക്ടോറിയ പൊലീസ്‌ അറസ്റ്റ്‌ ചെയ്തു. ഫാ. ടോമി കളത്തൂരിനാണ്‌ വംശീയാക്രമണത്തിൽ കഴിഞ്ഞദിവസം കഴുത്തിനു കുത്തേറ്റിരുന്നത്‌. ഞായറാഴ്ച ഓസ്ട്രേലിയൻ സമയം രാവിലെ 10.55ന്‌ മെൽബണിന്റെ വടക്ക്‌ പ്രാന്തപ്രദേശത്തുള്ള ഫോക്നറിലുള്ള സെന്റ്‌ മാത്യുസ്‌ ദേവാലയത്തിൽവെച്ചായിരുന്നു സംഭവം.

Read More

വൈദികനു നേരെ ഓസ്ട്രേലിയയിൽ വംശീയാക്രമണം

മെൽബൺ: താമരശ്ശേരി രൂപത വൈദികനായ ഫാ. ടോമി കളത്തുരിനെതിരെ ഓസ്ട്രേലിയയിൽ വംശീയാക്രമണം. മെൽബണിൽ ഫാക്നർ നോർത്തിലാണ്‌ സംഭവം. ഇവിടെയുള്ള സെന്റ്‌ മാത്യു ഇടവക ദൈവാലയത്തിൽ വികാരിയാണ്‌ ഫാ. ടോമി കളത്തൂർ. മാർച്ച്‌ 19 ന്‌ ഞായറാഴ്ച വി. കുർബാനയ്ക്കുവേണ്ടി തയ്യാറായി ദൈവാലയത്തിയ

Read More

മാർച്ച്‌ 18ന്റെ വിപ്ലവമെന്ന് റോക്കറ്റ്‌ എഞ്ചിൻ പരീക്ഷണത്തെ വിശേഷിപ്പിച്ച്‌ കിം ജോംഗ്‌ ഉൻ

ടൊക്കിയോ: ഉത്തരകൊറിയ പരീക്ഷിച്ച പുതിയ ഇനം റോക്കറ്റ്‌ എഞ്ചിന്റെ വിജയത്തെ മാർച്ച്‌ 18ന്റെ വിപ്ലവമെന്ന് വിശേഷിപ്പിച്ച്‌ ഉത്തര കൊറിയൻ ഏകാധിപതി കിം ജോംഗ്‌ ഉൻ. രാജ്യത്തിന്റെ ബഹിരാകാശ പദ്ധതിയിലെ വിപ്ലവകരമായ വഴിത്തിരിവാണ് ഇതെന്ന് വിക്ഷേപണം നേരിട്ട്‌ വീക്ഷിക്കാൻ സൊഹേയിലെ വിക്ഷേപണ കേന്ദ്രത്തിൽ എത്തിയ

Read More

പാരിസ്‌ – ഒർലി വിമാനത്താവളത്തിൽ വെടിവെയ്പ്‌, ഒരു മരണം

പാരിസ്‌: ഫ്രാൻസിലെ പാരിസ്‌ – ഒർലി വിമാനത്താവളത്തിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക്‌ പിടിച്ചു വാങ്ങാൻ ശ്രമിച്ചയാളെ പോലീസ്‌ വെടിവച്ച്‌ കൊന്നു. മരിച്ചത്‌ ആരെന്ന് വ്യക്തമല്ല. കൂടുതൽ ആക്രമികൾ വിമാനത്താവളത്തിൽ ഉണ്ടെന്ന നിഗമനത്തെത്തുടർന്ന് വിമാനത്താവളത്തിന്റെ നിയന്ത്രണം സൈന്യം ഏറ്റെടുത്തു. വിമാനത്താവളത്തിലുണ്ടായിരുന്ന ആൾക്കാരെ ഒഴിപ്പിച്ചു.

Read More