ഇന്ത്യ നേപ്പാളിന്‌ ഏഴ്‌ കുതിരകളെ സമ്മാനിച്ചു

ന്യൂഡൽഹി: ഇന്ത്യൻ സൈനിക മേധാവി ജനറൽ ബിപിൻ റാവത്തിന്റെ നേപ്പാൾ സന്ദർശനത്തിന്റെ ഭാഗമായി ഇന്ത്യ നേപ്പാളിനു ഏഴ്‌ കുതിരകളെ സമ്മാനമായി നൽകി. നാലു ദിവസത്തെ സന്ദർശനത്തിനാണ്‌ ബിപിൻ റാവത്ത്‌ നേപ്പാളിൽ എത്തിയിരിക്കുന്നത്‌. നേപ്പാൾ പ്രസിഡന്ര്‌ ബിന്ദ്യ ദേവി ബണ്ഡാരിയുമായും റാവത്ത്‌ കൂടിക്കാഴ്ച

Read More

മണിബില്ലിന്റെ പേരിൽ ജനാധിപത്യ വിരുദ്ധ സമീപനം

പ്രത്യേക ലേഖകൻ ന്യൂഡൽഹി: മണിബില്ലിന്റെ പേരിൽ സ്വീകരിച്ചത്‌ പാർലമെന്റിനെ ഭയക്കുകയും ജനാധിപത്യത്തെ അപമാനിക്കുകയും ചെയ്യുന്ന പുതിയ സമീപനം. തികച്ചും ധനകാര്യപരമായ വിഷയങ്ങൾ മണിബില്ലായി അവതരിപ്പിക്കുന്ന രീതിയായിരുന്നു ഇതുവരെ തുടർന്നു വന്നിരുന്നത്‌. എന്നാൽ നയപരവും ഭരണഘടനാ പരവുമായ വിഷയങ്ങൾ മണി ബില്ലെന്ന പേരിൽ

Read More

ജിഎസ്ടി: സംസ്ഥാനങ്ങളുടെ നഷ്ടം നികത്താൻ സ്ഥിരം സംവിധാനം വേണമെന്ന്‌ സി എൻ ജയദേവൻ

ന്യൂഡൽഹി: ജിഎസ്ടി നടപ്പാക്കുമ്പോൾ സംസ്ഥാനങ്ങൾക്കുണ്ടാകുന്ന നഷ്ടം പരിഹരിക്കാൻ സ്ഥിരം സംവിധാനം വേണമെന്ന്‌ സി എൻ ജയദേവൻ എംപി. ലോക്സഭയിൽ ജിഎസ്ടി നിയമ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സെസ്‌ ഏർപ്പെടുത്തുന്നതിലൂടെ അഞ്ച്‌ വർഷത്തേക്ക്‌ സംസ്ഥാനങ്ങൾക്ക്‌ നഷ്ടപരിഹാരം നൽകുമെന്നാണ്‌ കേന്ദ്രസർക്കാർ അറിയിച്ചിരിക്കുന്നത്‌. ഈ കാലാവധിക്ക്‌

Read More

കോടതികളിൽ സിസിടിവി കാമറകൾ സ്ഥാപിക്കണം: സുപ്രിം കോടതി

ന്യൂഡൽഹി: കോടതി മുറികളിൽ സിസിടിവി കാമറകൾ സ്ഥാപിക്കാൻ സുപ്രിം കോടതി ഉത്തരവ്‌. ഓരോ സംസ്ഥാനത്തെയും രണ്ട്‌ ജില്ലാ കോടതികളിൽവീതം കാമറകൾ സ്ഥാപിക്കാനാണ്‌ ഹൈക്കോടതികൾക്കു നിർദേശം നൽകിയിരിക്കുന്നത്‌. പരീക്ഷണാർഥമാണ്‌ നടപടിയെന്നും പദ്ധതി വിജയകരമായാൽ മുഴുവൻ കോടതികളിലേക്കും ഇത്‌ വ്യാപിപ്പിക്കാൻ കഴിയുമെന്നും കോടതി നിർദേശത്തിലുണ്ട്‌.

Read More

കെനിയൻ യുവതിക്കുനേരെ നോയ്ഡയിൽ ആക്രമണം

നോയ്ഡ: ആഫ്രിക്കൻ വംശജർക്ക്‌ നേരെ വീണ്ടും ആക്രമണം കെനിയൻ യുവതിക്ക്‌ നേരെയാണ്‌ ഗൗതം ബുദ്ധ്‌ നഗറിൽ ആക്രമണമുണ്ടായത്‌. ടാക്സിയിൽ സഞ്ചരിക്കുമ്പോൾ ഏതാനുംപേരടങ്ങിയ സംഘം 25കാരിയായ മരിയ ബുറൻഡിയെ തടഞ്ഞു നിർത്തി വലിച്ചിറക്കി മർദ്ദിക്കുകയായിരുന്നു. ഗ്രേയിറ്റർ നോയ്ഡയിലെ താമസസ്ഥലത്തേക്ക്‌ ടാക്സിയിൽ പോകുമ്പോഴാണ്‌ ആക്രമണമുണ്ടായത്‌.

Read More

വിമാനവും ട്രെയിനുമില്ല: രവീന്ദ്ര ഗെയ്ക്ക്‌വാദിന്‌ റോഡ്‌ തന്നെ ശരണം

ന്യൂഡൽഹി: എയർഇന്ത്യയിലെ മലയാളിയായ ഡ്യൂട്ടി മാനേജരെ ചെരുപ്പൂരി അടിച്ചതിനെ തുടർന്ന്‌ യാത്രാ വിലക്ക്‌ നേരിടുന്ന ശിവസേന എംപി രവീന്ദ്ര ഗെയ്ക്ക്‌വാദ്‌ പാർലമെന്റ്‌ സമ്മേളനത്തിൽ പങ്കെടുക്കാൻ എത്തിയത്‌ റോഡ്‌ മാർഗം. മഹാരാഷ്ട്രയിലെ ഉസ്മാനാബാദിൽ നിന്ന്‌ കാറിൽ ഡൽഹിയിലെത്തിയെങ്കിലും ഗെയ്ക്ക്‌വാദ്‌ ഇന്നലെ സമ്മേളനത്തിൽ പങ്കെടുത്തില്ല.

Read More

ജിഎസ്ടി അനുബന്ധ ബില്ലുകൾ ലോക്സഭ പാസാക്കി; ഭേദഗതികൾ തള്ളി

ന്യൂഡൽഹി: ഏകീകൃത നികുതിയെന്ന പ്രഖ്യാപിത ലക്ഷ്യത്തോടെ അവതരിപ്പിക്കപ്പെട്ട ഉൽപന്ന സേവന നികുതി (ജിഎസ്ടി) ബിൽ പാസാക്കി. ജിഎസ്ടിയുമായി ബന്ധപ്പെട്ട നാല്‌ അനുബന്ധ ബില്ലുകളാണ്‌ ലോക്സഭ പാസാക്കിയത്‌. ജിഎസ്ടി കൗൺസിൽ അംഗീകരിച്ച നാലു ബില്ലുകളാണ്‌ നീണ്ട ചർച്ചകൾക്കും സംവാദങ്ങൾക്കും ശേഷം ലോക്സഭ പാസാക്കിയത്‌.

Read More

കശ്മീരിൽ ഇന്ന്‌ പൊതുപണിമുടക്ക്‌

ബഡ്ഗാമിൽ ഒരു ഭീകരനും മൂന്ന്‌ പ്രതിഷേധക്കാരും കൊല്ലപ്പെട്ടു ശ്രീനഗർ: മധ്യ കശ്മരിലെ ബഡ്ഗാം ജില്ലയിലെ ഛദോര പ്രദേശത്ത്‌ ഏറ്റുമുട്ടലിൽ ഒരു ഭീകരനും, കല്ലേറ്‌ നടത്തിയ പ്രതിഷേധകാർക്ക്‌ നേരെയുള്ള സുരക്ഷാസേനയുടെ നീക്കത്തിൽ മൂന്ന്‌ സിവിലിയൻമാരും കൊല്ലപ്പെട്ടു. ഭീകരൻ കൊല്ലപ്പെട്ട സ്ഥലത്തുനിന്നും ഒരു ആയുധം

Read More

നടി മമത കുൽക്കർണിക്കെതിരെ ജാമ്യമില്ലാ വാറണ്ട്‌

റായ്പൂർ: മയക്ക്മരുന്ന്‌ കടത്ത്‌ കേസിൽ മുൻ ബോളിവുഡ്‌ നടി മമത കുൽക്കർണിക്കെതിരെ ജാമ്യമില്ലാ വാറണ്ട്‌. താനെയിലെ പ്രത്യേക കോടതി ജഡ്ജി പട്‌വർധനാണ്‌ ജാമ്യമില്ലാ വാറണ്ട്‌ പുറപ്പെടുവിച്ചത്‌. മയക്ക്‌ മരുന്ന്‌ കടത്ത്‌ കേസിൽ കുൽക്കർണിയുടെ പങ്ക്‌ വ്യക്തമാക്കുന്ന വാട്സ്‌ ആപ്പ്‌ സന്ദേശങ്ങൾ, റാക്കറ്റിലെ

Read More

മലയാളി ജവാന്റെ ആത്മഹത്യ:  പത്രപ്രവർത്തകക്കെതിരെ കേസെടുത്തു

ന്യൂഡൽഹി: സേനയിലെ പീഢനത്തെ കുറിച്ച്‌ അഭിമുഖം പ്രസിദ്ധീകരിച്ചതിന്‌ പിന്നാലെ മലയാളി ജവാൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ പത്രപ്രവർത്തകക്കെതിരെ പോലീസ്‌ കേസെടുത്തു. ക്വിന്റ്‌ എന്ന വാർത്താ വെബ്സൈറ്റിന്റെ ലേഖിക പൂനം അഗർവാളിനെതിരെയാണ്‌ കേസെടുത്തത്‌. മലയാളിയായ ലാൻസ്‌ നായിക്‌ റോയ്‌ മാത്യുവിനെ ആത്മഹത്യ ചെയ്ത

Read More