ചെമ്പനോട്‌ നൽകുന്ന മുന്നറിയിപ്പ്‌

ഏറ്റവും സാധാരണക്കാരായ മനുഷ്യരുടെ ജീവിതക്ലേശങ്ങൾ അനധികൃത ധനാഗമമാർഗമാക്കി മാറ്റിയ കഠിനഹൃദയരായ ഒരുപറ്റം സർക്കാർ ഉദ്യോഗസ്ഥരുടെ ക്രൂരകൃത്യങ്ങളുടെ ഇരയായി മാറുകയായിരുന്നു കോഴിക്കോട്‌ ചക്കിട്ടപ്പാറ കാവിൻപുരയിടത്തിൽ ജോയ്‌ എന്ന കർഷകൻ. ചക്കിട്ടപ്പാറ പഞ്ചായത്തിലെ ചെമ്പനോട്‌ വില്ലേജ്‌ ഓഫീസിന്റെ ഗ്രില്ലിൽ ജീവിതം അവസാനിപ്പിക്കാൻ ജോയ്‌ എന്ന

Read More

എൽഡിഎഫ്‌ സർക്കാരിന്റെ രണ്ട്‌ ശ്രദ്ധേയ മുൻകൈകൾ

പദ്ധതികളുടെ അഭാവമോ ധനവിഭവശേഷിയുടെ അപര്യാപ്തതയോ മാത്രമല്ല കേരളത്തിലെ വികസന പ്രശ്നങ്ങളുടെ കാതൽ. ഫലപ്രദവും ജനപങ്കാളിത്തത്തോടെയും ഓരോ പദ്ധതിയുടെയും പരിപാടിയുടെയും പാരിസ്ഥിതികവും സാമൂഹികവും സാമ്പത്തികവുമായ ആഘാതപഠനങ്ങൾക്ക്‌ അർഹമായ പരിഗണന നൽകിക്കൊണ്ടുള്ള സമയബന്ധിതമായ പദ്ധതി നിർവഹണം അതിപ്രധാന ഘടകമാണ്‌. അവയ്ക്ക്‌ അർഹമായ പരിഗണന നൽകി

Read More

കോളനി ചരിത്രത്തെ ലജ്ജിപ്പിക്കുന്ന പ്രതിലോമനീക്കം

രാഷ്ട്രീയ വൃത്തങ്ങളിലും മാധ്യമലോകത്തും അമ്പരപ്പ്‌ സൃഷ്ടിച്ചുകൊണ്ടുള്ളതായിരുന്നു രാഷ്ട്രപതി സ്ഥാനാർഥിയായി രാംനാഥ്‌ കോവിന്ദിനെ നിർദ്ദേശിച്ചുകൊണ്ടുള്ള ബിജെപിയുടെ കരുനീക്കം. എൻഡിഎ സഖ്യകക്ഷികളെയും പ്രതിപക്ഷ പാർട്ടികളെയും സമന്വയ ചർച്ചകളിൽ കുടുക്കിനിർത്തി തികഞ്ഞ കൗശലത്തോടെയാണ്‌ സംഘ്‌ നേതൃത്വം കരുനീക്കം നടത്തിയത്‌. ആർഎസ്‌എസിന്റെ അന്തർവൃത്തങ്ങളിൽ നിന്ന്‌ ഒരാളെ സ്ഥാനാർഥിയാക്കുന്നതിൽ

Read More

കേരളത്തെ ഇരുത്തി ചിന്തിപ്പിക്കുന്ന പുതുവൈപ്പ്‌

പുതുവൈപ്പിൽ ഐഒസിയുടെ പാചകവാതക സംഭരണിക്കെതിരെ തദ്ദേശവാസികളുടെ സമരം വികസന സംരംഭങ്ങളെപ്പറ്റിയും വികസന സംസ്കാരത്തെപ്പറ്റിയും കേരള സമൂഹത്തെ ഇരുത്തിചിന്തിപ്പിക്കാൻ നിർബന്ധിതമാക്കുന്നു. ഉയർന്ന ജനസാന്ദ്രതയും ഇടുങ്ങിയ പാതകളടക്കം പരിമിതമായ ഗതാഗത സൗകര്യവും പരിഗണിക്കുമ്പോൾ നിർദ്ദിഷ്ട എൽപിജി സംഭരണി വലിയൊരു ജനവിഭാഗത്തിന്‌ തികച്ചും ആകർഷകവും സ്വീകാര്യവുമാണ്‌.

Read More

പൗരന്മാരെ തല്ലിക്കൊന്ന്‌ സ്വഛ്ഭാരത്‌ സൃഷ്ടിക്കുന്നു

സംഘ്പരിവാറിന്റെ ഹിന്ദുത്വ അജൻഡകൾ നടപ്പാക്കാൻ നിയമവിരുദ്ധ തെമ്മാടിക്കൂട്ടങ്ങളെ ഗോസംരക്ഷക ജാഗ്രതാ സമിതികളുടെ വേഷത്തിൽ കെട്ടഴിച്ചുവിട്ട്‌ നിരപരാധികളായ പൗരജനങ്ങളെ അവരുടെ വീടുകളിലും തെരുവുകളിലും സംഘം ചേർന്ന്‌ കയ്യേറ്റം ചെയ്യുന്നതും കൊലചെയ്യുന്നതും വടക്കേ ഇന്ത്യയിൽ, പ്രത്യേകിച്ചും ബിജെപി ഭരണം നിലനിൽക്കുന്ന സംസ്ഥാനങ്ങളിൽ, പതിവായിരിക്കുന്നു. രാഷ്ട്ര

Read More

തീവ്രദേശീയത

മോഡി സർക്കാർ ഭൂരിപക്ഷവാദവും സ്വേച്ഛാധിപത്യപ്രവണതകളും ഉയർത്തുന്നതായി 60-ൽ അധികം വരുന്ന മുൻ ഐഎഎസ്‌-ഐപിഎസ്‌ ഓഫീസർമാർ. രാജ്യത്തിന്റെ ഭരണഘടനയുടെ യഥാർത്ഥ അന്തസത്ത കാത്തുസൂക്ഷിക്കേണ്ട ആവശ്യകതയും നമ്മുടെ രാജ്യത്തിന്റെ ശിൽപികൾ വിഭാവനം ചെയ്തരൂപത്തിലുള്ള സമൂഹം കെട്ടിപ്പടുക്കേണ്ട സമയവുമായെന്നാണ്‌ ഇവർ പറയുന്നത്‌. ഇക്കാര്യങ്ങൾ ചൂണ്ടിക്കാട്ടി പ്രധാനമന്ത്രിക്ക്‌

Read More

പ്ലാച്ചിമട: വാഗ്ദാനം നിറവേറ്റണം

കോർപ്പറേറ്റുകൾക്ക്‌ ഒപ്പമല്ലെന്ന്‌ മോഡി സർക്കാരിന്‌ കാണിച്ചുകൊടുക്കണം പ്ലാച്ചിമട സമരനേതാക്കളുമായി മുഖ്യമന്ത്രി നടത്തിയ ചർച്ച വീണ്ടും വിഷയത്തെ സജീവമാക്കിയിരിക്കുന്നു. വൻകിട കോർപ്പറേറ്റ്‌ കമ്പനികൾ രാജ്യത്തിന്റെ മണ്ണും ജലവും ജീവിതവും വെട്ടിപ്പിടിച്ച്‌ കീഴ്പ്പെടുത്തുന്നതിനെതിരെ ഏറ്റവും വലിയ ജനകീയ ചെറുത്തുനിൽപ്പുകൾ നടക്കുന്ന കാലത്ത്‌ അത്തരമൊരു സംഭവവും

Read More

എച്ച്‌എൽഎൽ സ്വകാര്യവൽക്കരണം അനുവദിച്ചുകൂട

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന കേന്ദ്ര പൊതുമേഖലയിലുള്ള മിനിരത്ന സ്ഥാപനമായ എച്ച്‌എൽഎൽ ലൈഫ്‌ കീയർ സമ്പൂർണ സ്വകാര്യവൽക്കരണത്തെ നേരിടുന്നു. കഴിഞ്ഞ ഇരുപതുവർഷത്തിലേറെയായി ലാഭകരമായി പ്രവർത്തിച്ചുവരുന്ന സ്ഥാപനത്തിന്റെ നൂറുശതമാനം ഓഹരികളും രണ്ട്‌ ഘട്ടമായി ലേലത്തിലൂടെ സ്വകാര്യവൽക്കരിക്കാനാണ്‌ നീതിആയോഗ്‌ കേന്ദ്ര സർക്കാരിനോട്‌ ശുപാർശ ചെയ്തിരിക്കുന്നത്‌. എച്ച്‌എൽഎല്ലിന്റെ

Read More

ഇണചേരാൻ സമയവും കാലവും നിശ്ചയിക്കുന്ന നാണംകെട്ട കേന്ദ്രഭരണം

കേന്ദ്ര ആരോഗ്യവകുപ്പ്‌ മന്ത്രാലയം ഗർഭിണികൾക്കായി പുറത്തിറക്കിയ ലഘുലേഖയിലെ നിർദേശങ്ങളും ഉപദേശങ്ങളും വിചിത്രവും സ്ത്രീവിരുദ്ധവുമാണ്‌. യോഗദിനമായ ജൂൺ 21-ലേയ്ക്കായി മന്ത്രാലയത്തിനുവേണ്ടി സർക്കാർ സാമ്പത്തികസഹായത്തോടെ പ്രവർത്തിക്കുന്ന യോഗ, പ്രകൃതിചികിത്സ എന്നിവയിൽ ഗവേഷണം നടത്തുന്ന കേന്ദ്രസമിതിയാണ്‌ ലഘുലേഖ പുറത്തിറക്കിയിരിക്കുന്നത്‌. അമ്മയും ശിശുക്ഷേമവും എന്ന പേരിലുള്ള ലഘുലേഖ

Read More

ശ്രീവൽസം: അനധികൃത സ്വത്ത്സമ്പാദനം സമഗ്ര അന്വേഷണം വേണം

വൻതോതിലുള്ള അനധികൃത സ്വത്ത്‌ സമ്പാദനക്കേസിൽ ആദായനികുതി വകുപ്പിന്റെ അന്വേഷണം നേരിടുന്ന ശ്രീവൽസം സ്ഥാപനങ്ങൾ യുഡിഎഫ്‌ ഭരണത്തിന്റെ തണലിൽ കേരളത്തിൽ അരങ്ങേറിയ മറ്റൊരു അഴിമതി പരമ്പരയുടെ ചുരുളാണ്‌ അഴിക്കുന്നത്‌. സ്ഥാപനങ്ങളുടെ ഉടമയുടെ യക്ഷിക്കഥകളെ അനുസ്മരിപ്പിക്കുന്ന സാമ്പത്തിക വളർച്ച ഭരണകൂട പിന്തുണയോടെ നടന്ന വൻ

Read More