Thursday
22 Feb 2018

ബ്ലൂവെയ്ല്‍: ട്രെയിനിന് മുന്നില്‍ചാടി സത്വിക് ടാസ്‌ക് പൂര്‍ത്തിയാക്കി

By: Web Desk | Sunday 3 September 2017 8:26 PM IST

ദാമോഹ്: മരണക്കളിയായ കുപ്രസിദ്ധ വീഡിയോ ഗെയിമിന്റെ അവസാന ടാസ്‌ക് സത്വിക് പൂര്‍ത്തിയാക്കിയത് ട്രെയിനിന് മുന്നില്‍ ചാടിക്കൊണ്ട്. മധ്യപ്രദേശ് സ്വദേശിയായ സത്വിക്കിന്റെ മരണം സ്ഥിരീകരിച്ചതായി ഔദ്യോഗികവൃത്തങ്ങള്‍ വ്യക്തമാക്കി. പ്ലസ് വണ്‍ വിദ്യാര്‍ഥിയായ സത്വിക് ബ്ലൂവെയില്‍ ഗെയിം കളിച്ചിരുന്നതായും തങ്ങളോട് കളിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തതായും സഹപാഠികള്‍ പറഞ്ഞു. എന്നാല്‍ സത്വിക്കിന്റെ വീട്ടുകാര്‍ ഇതില്‍ പ്രതികരിച്ചിട്ടില്ല. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

 

Related News