Tuesday
24 Oct 2017

ബ്ലൂവെയില്‍ ഗെയിംസ് : ഇരുപതുകാരന്‍ ആത്മഹത്യ ചെയ്തതായി പരാതി

By: Web Desk | Saturday 19 August 2017 10:56 AM IST

പാലക്കാട്: ബ്ലൂവെയില്‍ ഗെയിംസ് ഇരുപതുകാരന്റെ ജീവനെടുത്തതായി സൂചന. പിരായിരി കുളത്തിങ്കല്‍ വീട്ടില്‍ ആഷിഖാണ് കഴിഞ്ഞ മാര്‍ച്ച് മുപ്പതിന് ആത്മഹത്യചെയ്തത്. വിക്ടോറിയ കോളജില്‍ നിന്ന് ബികോം പഠനം പൂര്‍ത്തിയാക്കിയ മാര്‍ച്ച് മുപ്പതിനായിരുന്നു കിടപ്പുമുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു.
കൈ ഞരമ്പുകള്‍ മുറിച്ചും, കടലില്‍ പോയി ചാടിയും ആഷിക് ആത്മഹത്യക്കു ശ്രമിച്ച് പരാജയപ്പെട്ടശേഷമായിരുന്നു വീടിന് മുകളില്‍ നിന്നും ചാടിയത്.
സ്ഥിരമായി മൊബൈലില്‍ ഗെയിം കളിച്ചിരുന്ന മകന്റെ മരണത്തിലുള്ള ആശങ്ക അമ്മ ഇന്നു രാവിലെ പോലീസിന് നല്‍കിയിട്ടുണ്ട്.
രക്തംപുരണ്ട കൈകളുമായി പൊന്നാനി കടലില്‍ നില്‍ക്കുന്നതും കരിങ്കല്‍ക്വാറിയുടെ ഓരത്ത് ഇരിക്കുന്നതുമായ മൊബൈല്‍ചിത്രങ്ങള്‍ തെളിവായി അമ്മ ഹാജരാക്കി.
ഏകമകനെ നഷ്ടപ്പെട്ടതോടെ അമ്മ അസ്മാബി ഇപ്പോള്‍ തനിച്ചായി. ഒന്നരസെന്റിലെ രണ്ടുമുറി വീടും ശോകമൂകമായി.