Saturday
20 Jan 2018

യുപിയിലും ബ്ലൂ വെയ്ല്‍ ആത്ഹമഹത്യ.

By: Web Desk | Tuesday 29 August 2017 8:38 AM IST

യുപിയിലും ബ്ലൂ വെയ്ല്‍ കൊലപാതകമെന്ന സംശയമുണര്‍ത്തി വിദ്യാര്‍ഥിയുടെ ആത്മഹത്യ. പതിമൂന്നുകാരന്‍ കിടപ്പുമുറിയില്‍ തൂങ്ങിമരിച്ച നിലയില്‍ കാണപ്പെട്ടതാണ് പിന്നില്‍ ബ്ലൂ വെയ്ല്‍ ചലഞ്ച് ആണെന്നു ബന്ധുക്കള്‍ സംശയിക്കാന്‍ കാരണം. ആറാം ക്ലാസ് വിദ്യാര്‍ഥിയായ പാര്‍ഥ് സിങ്ങിനെ ഞായറാഴ്ചയാണ് ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്.

പിതാവ് വിക്രം സിങ് ഇല്ലാത്ത സമയത്ത് അദ്ദേഹത്തിന്റെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു കുറെ ദിവസങ്ങളായി പാര്‍ഥ് ബ്ലൂ വെയ്ല്‍ കളിക്കാറുണ്ടായിരുന്നെന്നു മാതാപിതാക്കള്‍ പറയുന്നു. 50 ലെവല്‍ പിന്നിടുമ്പോഴാണ് കളിക്കാര്‍ക്ക് ആത്മഹത്യ ചെയ്യാനുള്ള നിര്‍ദേശം ലഭിക്കുന്നത്. സാങ്കേതിക വിദഗ്ധരുടെ സഹായത്തോടെ ഫോണ്‍ പരിശോധിക്കുമെന്നു പൊലീസ് പറഞ്ഞു. കേരളത്തില്‍ അടക്കം രാജ്യത്തിന്റെ പലഭാഗത്തും കുട്ടികളുടെ മരണം ബഌവെയില്‍ ഗെയിം മൂലമാണെന്നു സംശയമുയര്‍ന്നിട്ടുണ്ട്. എന്നാല്‍ പൊലീസിന്‌റെ ഭാഗത്തുനിന്നും കൃത്യമായ അന്വേഷണം മിക്ക കേസുകളിലും ഉണ്ടായിട്ടില്ല.