Saturday
23 Sep 2017

ബ്ലൂവെയിൽ ചലഞ്ച്: ഒരു മരണം കൂടി

By: Web Desk | Sunday 3 September 2017 11:57 AM IST

ആളെക്കൊല്ലി ഗെയിം ഒരാളുടെ ജീവൻകൂടെ കവർന്നു. അഹമ്മദാബാദിലെ ബാനസ്‌കന്ദാ ജില്ലയിലെ അശോക് മലുനാ എന്ന 30 വയസുകാരനാണ്  ആത്മഹത്യ ചെയ്തത്. സബർമതി പുഴയിലേക്കു ചാടിയാണ് യുവാവ് ആത്മഹത്യ ചെയ്തത്. ബ്ലൂ വെയിൽ ഗെയിമുമായി ബന്ധപ്പെട്ട് ഗുജറാത്തിൽ ആദ്യത്തെ റിപ്പോർട്ടാണിത് . എന്നാൽ മരണകാരണം ബ്ലൂ വെയിൽ ഗെയിം ആകാൻ വഴിയില്ലെന്നും ഇയാൾക്ക്  രക്താർബുദം ഉണ്ടായിരുന്നുവെന്നുമാണ് പോലീസ് ഭാഷ്യം.

Blue Whale Challenge: 30-year-old commits suicide after posting video on Facebookആത്മഹത്യ ചെയ്യുന്നതിന് തൊട്ട്മുൻപ് അശോക് ഫേസ്ബുക്കിൽ ഒരു വീഡിയോ പോസ്റ്റ് ചെയ്തിരുന്നു. താൻ നിരാശനാണെന്നും സ്വന്തം വീട്ടിൽ നിന്നും  46,000 രൂപ മോഷ്ടിച്ചുവെന്നും കാശ് എവിടെയാണുള്ളതെന്നും അത് തിരിച്ച് വീട്ടുകാർക്ക് നൽകണമെന്നും അശോക് വിഡിയോയിൽ പറയുന്നു. താൻ ബ്ലൂ വെയിൽ ഗെയിം ഡൗൺലോഡ് ചെയ്തിരുന്നുവെന്നും, ഗെയിമിന്റെ ഫൈനൽ സ്റ്റേജ് എത്തിയിരിക്കുന്നതായും അതിനാൽ ആത്മഹത്യ ചെയ്യാൻ പോകുകയാണെന്നും  ആത്മഹത്യ ചെയ്യാൻ താൻ മുംബൈയിൽ പോയിരുന്നു  എന്നാൽ ശക്തമായ മഴ അതിനു തടസമായതിനാൽ തിരിച്ചു പോരുകയായിരുന്നിവെന്നും വീഡിയോ അവസാനിക്കുന്നതിനു മുൻപ് അശോക് കൂട്ടിച്ചേർത്തു.

അശോക് സബർമതി പുഴയിലേക്കു സർദാർ ബ്രിഡ്ജിൽ നിന്നും ചാടുകയായിരുന്നു. പിന്നീട് ഇയാളുടെ ശവശരീരം പലദിക്കടുത്ത് നിന്നും ലഭിച്ചു.
അന്വേഷണത്തിൽ അശോക് കാൻസർ രോഗി ആയിരുന്നതിനാൽ നിരാശയിലായിരുനെന്നും അതിനാലാണ് ആത്മഹത്യ ചെയ്തതെന്നും ഇയാൾ ബ്ലൂ വെയിൽ ഗെയിം കളിച്ചിരുന്നതിനു യാതൊരു തെളിവ് ഇല്ലെന്നും ഇൻസ്‌പെക്ടർ എ ജെ ഭഗോറ അറിയിച്ചു.