Wednesday
22 Nov 2017

ബ്ലൂവെയില്‍ ; ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷപെടുത്തി

By: Web Desk | Tuesday 5 September 2017 12:45 PM IST

ജോധ്പൂര്‍:

കൈയ്യില്‍ ബ്ലൂവെയില്‍ ചിത്രം വരച്ച്‌ ആത്മഹത്യയ്ക്ക് ശ്രമിച്ച പെണ്‍കുട്ടിയെ രക്ഷപെടുത്തി. രാജസ്ഥാനിലെ ജോധ്പൂരില്‍ ഞായറാഴ്ച രാത്രിയോടെയാണ് പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചത്.

കൈയ്യില്‍ തിമിംഗലത്തിന്റെ രൂപം കത്തികൊണ്ട് വരഞ്ഞ രീതിയിലാണ് കണ്ടത്. ബ്ലൂവെയില്‍ കളിക്കുന്നവര്‍ക്കാണ് ഇത്തരത്തിലൊരു ടാസ്ക് ലഭിക്കാറുള്ളത്. ഇത്തരത്തില്‍ കളിയുടെ അടിമയായിരുന്നോ പെണ്‍കുട്ടിയെന്ന് പോലീസ് അന്വേഷിക്കുന്നുണ്ട്.

സാധനങ്ങള്‍ വാങ്ങുവാന്‍ എന്ന് പറഞ്ഞ് പുറത്തിറങ്ങിയത് എന്ന് തെളിഞ്ഞിട്ടുണ്ട്. ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനാല്‍ പോലീസില്‍ അറിയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ രാത്രി ഏറെ വൈകി ഒരു പെണ്‍കുട്ടി സ്കൂട്ടറില്‍ തടാകത്തിനെ ചുറ്റിപ്പറ്റി കറങ്ങി നടക്കുന്നത് ശ്രദ്ധയില്‍പെടുകയായിരുന്നു.

മുങ്ങല്‍ വിദഗ്ധരുടെ സഹയാത്തോടെയാണ് പെണ്‍കുട്ടിയെ രക്ഷപെടുത്തിയത്. പിന്നീട് ഇവരെ രക്ഷകര്‍ത്താക്കള്‍ക്കൊപ്പം വിടുകയും ചെയ്തു. പ്രാഥമിക അന്വേഷണത്തില്‍ മറ്റ് സൂചനകള്‍ ലഭിക്കാത്തതിനാല്‍ ഇത് ബ്ലൂവെയില്‍ ഗെയിം തന്നെയാണെന്നാണ് പോലീസ് സംശയിക്കുന്നത്.