Saturday
21 Oct 2017

പ്രഭാത് ബുക്ക് ഹൗസ് ഓണം പുസ്‌തോകോത്സവം

By: Web Desk | Tuesday 15 August 2017 1:31 PM IST

തിരുവനന്തപുരം: പ്രഭാത് ബുക്ക് ഹൗസ് സംഘടിപ്പിക്കുന്ന ഓണം പുസ്തകോത്സവത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം സി ദിവാകരന്‍ എംഎല്‍എ നിര്‍വ്വഹിക്കും. നാളെ നാല് മണിക്ക് വഞ്ചിയൂര്‍ പ്രഭാത് ബുക്ക് ഹൗസില്‍ നടക്കുന്ന ചടങ്ങില്‍ അഡ്വ കെ പി ജയചന്ദ്രന്‍ ആദ്യ വില്‍പ്പന ഏറ്റു വാങ്ങും. സാമൂഹ്യ-സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. പ്രഭാത് ബുക്ക് ഹൗസിന്റെ വഞ്ചിയൂര്‍ ഹെഢ് ഓഫീസിലാണ് ഓണം പുസ്തക മേള സംഘടിപ്പിക്കുന്നത്. നാളെ മുതല്‍ സെപ്റ്റംബര്‍ 30 വരെയാണ് പുസ്തകമേള. 10 ശതമാനം മുതല്‍ 60 ശതമാനം വരെ വിലക്കിഴിവില്‍ പുസ്തകങ്ങള്‍ ലഭ്യമാണ്. ബാലസാഹിത്യം, വിജ്ഞാന ഗ്രന്ഥങ്ങള്‍, കവിത, നോവല്‍, ചെറുകഥ, നാടകം, ജീവചരിത്രം തുടങ്ങിയ മലയാള ഗ്രന്ഥങ്ങള്‍ക്ക് പുറമേ ഇംഗ്ലീഷ് ഭാഷയിലുള്ള ഗ്രന്ഥങ്ങളും പുസ്തകമേളയില്‍ ലഭ്യമാണ്.

 

Related News