കുട്ടി ജനിച്ചത് മൂന്നു കാലുകളുമായി

ബെയ്ജിങ്: ചൈനയിലെ ഷാങ്ഹായിലാണ് സംഭവം. മൂന്നു കാലുകളുമായി ജനിച്ച പതിനൊന്നു മാസം പ്രായമുള്ള കുഞ്ഞിന്റെ മൂന്നാമത്തെ കാല് വിദഗ്ദ ശസ്ത്രക്രിയയിലൂടെ വിജയകരമായി നീക്കം ചെയ്തു . പത്ത് ലക്ഷം പേരില്‍ ഒരു കുഞ്ഞിന് മാത്രം വരുന്ന അവസ്ഥയായിരുന്നു കുട്ടിയ്ക്ക്. പത്ത് മണിക്കൂര്‍ നീണ്ട് നിന്ന വിദഗ്ദ ശസ്ത്രക്രിയയിലൂടെയാണ് മൂന്നാമത്തെ കാല് നീക്കം ചെയ്തത്. ഗര്‍ഭകാലത്ത് കുഞ്ഞിന്റെ അമ്മ കൃത്യമായ ചെക്കപ്പുകള്‍ നടത്താതിരുന്നതിനാലാണ് കുഞ്ഞിന്റെ ഈ വൈകല്യം മുന്‍കൂട്ടി അറിയാന്‍ കഴിയാതെ പോയതെന്ന് ഡോക്ടര്‍ പറഞ്ഞു. കുടുംബത്തിന്റെ ദാരിദ്ര്യാവസ്ഥയാണ് ശസ്ത്രക്രിയ ഇത്രയും വൈകാനിടയായത്. ജനിച്ച് ആറ് മാസത്തിനുള്ളില്‍ ഇത് നീക്കം ചെയ്യേണ്ടതായിരുന്നു. അതല്ലെങ്കില്‍ വിജയിക്കാനുള്ള സാധ്യത കുറവാണെന്ന് കുട്ടിയെ പരിശോധിച്ച ഡോക്ടര്‍ ചെന്‍ ക്യു പറഞ്ഞിരുന്നത്. എന്നാൽ ശസ്ത്രക്രിയ വിജയകരമായി പൂർത്തികരിച്ചതിന്റെ സന്തോഷത്തിൽ ആണ് ഡോക്ടര്‍മാരും കുഞ്ഞിന്റെ മാതാപിതാക്കളും.
.