Thursday
22 Nov 2018

ഞരമ്പ് രോഗിക്ക് പണികൊടുത്ത് ടെക്‌നോപാർക്ക് ജീവനക്കാരി; സംഭവം കഴക്കൂട്ടത്ത്

By: Web Desk | Wednesday 27 June 2018 11:17 AM IST

കഴക്കൂട്ടം:  സ്ത്രീകളോട് അപമര്യാദയായി പെരുമാറിയ യുവാവിനെ പെണ്‍കുട്ടി ചവിട്ടിക്കൂട്ടി. ശല്യം ഉണ്ടായിട്ടും പല സ്ത്രീകളും പ്രതികരിക്കാതെ ഒഴിഞ്ഞു മാറിയപ്പോള്‍ ടെക്‌നോപാര്‍ക്കില്‍ ജോലിക്കു ചേരാനെത്തിയ കായംകുളം സ്വദേശിയായ പെണ്‍കുട്ടി ധൈര്യപൂര്‍വ്വം പ്രതികരിക്കുകയായിരുന്നു. സംഭവത്തിൽ കാര്യവട്ടം പുല്ലാന്നിവിള സ്വദേശി സജീവ്(28) പിടിയിൽ.

കെഎസ്‌ആര്‍ടിസി ബസ്സ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് കഴിഞ്ഞപ്പോള്‍ മുതല്‍ സജീവ് പെൺകുട്ടികളോട്  അപമര്യാദയായി പെരുമാറാന്‍ തുടങ്ങി. ഇതോടെ ഇവര്‍ ഒഴിഞ്ഞു മാറി മുന്നോട്ട് നിന്നു. ഇതോടെ മുന്നില്‍ നിന്ന മറ്റൊരു സ്ത്രീയോടായി ശല്യം. സഹികെട്ട് അവരും മാറിയതോടെ ഇതെല്ലാം കണ്ട് അടുത്ത സീറ്റിലിരുന്ന പെണ്‍കുട്ടിയോടായി ശല്യം.

പെണ്‍കുട്ടി ദേഷ്യപ്പെട്ടുകൊണ്ട് ഇയാളെ തള്ളിമാറ്റി. ഇതോടെ ഇയാള്‍ പെണ്‍കുട്ടിയെ അസഭ്യം പറയാന്‍ തുടങ്ങി. ഇതോടെ ക്ഷമനശിച്ച കുട്ടി ഇയാളെ ചവിട്ടുകയായിരുന്നു. അപകടം മണത്ത യുവാവ് കഴക്കൂട്ടത്ത് ബസ് നിര്‍ത്തിയ ഉടന്‍ ഇറങ്ങിയോടി. പെണ്‍കുട്ടിയും കുടുംബവും ഇയാളെ പിന്തുടര്‍ന്നെങ്കിലും കഴക്കൂട്ടം സബ് രജിസ്റ്റർ ഓഫീസിന്റെ ഏഴടി പൊക്കം വരുന്ന മതിലു ചാടിയോടി. എന്നാല്‍ സംഭവമിറഞ്ഞ ഓട്ടോക്കാരും നാട്ടുകാരും യാത്രക്കാരും ചേര്‍ന്ന് ഇയാളെ മാര്‍ക്കറ്റിന് സമീപം നിന്നു പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.