Wednesday
16 Jan 2019

പട്ടം പറത്തുന്നതിനിടെ കെട്ടിടത്തിൽ നിന്നും വീണു മരിച്ചു

By: Web Desk | Monday 29 January 2018 2:57 PM IST

പുനെ: പണിപൂര്‍ത്തിയാകാത്ത കെട്ടിടത്തിന്‍റെ ടെറസില്‍ നിന്ന് പട്ടം പറത്തുന്നതിനിടെ എട്ടുവയസുകാരന്‍ വീണ് മരിച്ചു. രണ്ടാം ക്ലാസ് വിദ്യാര്‍ത്ഥിയായ അറ്റിഖ് ചന്ദ് ഷെയ്ഖാണ് മരിച്ചത്. പുണെയിലെ കൊന്‍ഡ്വായില്‍ ഞായറാഴ്ച രാവിലെ 8.30 നാണ് സംഭവം നടന്നത്.

അറ്റിഖും മൂന്ന് സുഹൃത്തുക്കളും കൂടി രാവിലെ എട്ടുമണിക്ക് പട്ടം പറത്താനായി ഈ കെട്ടിടത്തിലേക്ക് പോയി.പട്ടം പറത്തുന്നതിനിടയില്‍ ബാലന്‍സ് തെറ്റി അറ്റിഖ് താഴേക്ക് വീഴുകയായിരുന്നു. കെട്ടിടത്തിന്‍റെ ടെറസില്‍ പല ഭാഗത്തും സുരക്ഷയ്ക്കായുള്ള വേലികള്‍ ഉണ്ടായിരുന്നില്ല. കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളാണ് അറ്റിഖിന്‍റെ മാതാപിതാക്കളോട് കാര്യം പറഞ്ഞത്. ഇവരെത്തി കുട്ടിയെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല.