Sunday
19 Nov 2017

അവസാന മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ അഴിച്ചുപണി

By: Web Desk | Saturday 23 September 2017 10:40 PM IST

ബ്രസീലിയ:

ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത റൗണ്ടില്‍ അവസാന മത്സരങ്ങള്‍ക്കുള്ള ബ്രസീല്‍ ടീമില്‍ അഴിച്ചുപണി. യുവന്റസിന്റെ ലെഫ്റ്റ് ബാക്ക് അലക്‌സ് സാന്‍ഡ്രോയെ ടീമിലേക്ക് തിരിച്ചുവിളിച്ചു.
മാഴ്‌സെലോയ്ക്ക് പരിക്കേറ്റതാണ് ടീമില്‍ പുതിയ മാറ്റം വരുത്താന്‍ കാരണം.
16 മത്സരങ്ങളില്‍ നിന്ന് 11 ജയവും നാല് സമനിലയും ഒരു തോല്‍വിയുമായി 37 പോയന്റാണ് ബ്രസീലിന് ഉളളത്. അത്രയും മത്സരങ്ങളില്‍ നിന്ന് 27 പോയന്റുളള ഉറുഗ്വയാണ് പോയന്റ് പട്ടികയില്‍ രണ്ടാമത്. കൊളംബിയ മൂന്നാം സ്ഥാനത്തും പെറു നാലാം സ്ഥാനത്തും അര്‍ജന്റീന അഞ്ചാം സ്ഥാനത്തുമാണ്.
ആദ്യ നാല് ടീമുകള്‍ക്കാണ് ലോകകപ്പില്‍ നേരിട്ട് യോഗ്യത ലഭിക്കുക.
അഞ്ചാം സ്ഥാനത്തുളളവര്‍ക്ക് പ്ലേഓഫ് കളിച്ച് മാത്രമേ നേരിട്ട് യോഗ്യത നേടാനാകു.
ബൊളീവിയ ചിലി ടീമുകള്‍ക്കെതിരെയാണ് ബ്രസീലിന്റെ അവസാന രണ്ടു മത്സരങ്ങള്‍. ലാറ്റിനമേരിക്കയില്‍ ഒന്നാം സ്ഥാനത്തുള്ള ബ്രസീല്‍ ഇതിനകം തന്നെ ലോകകപ്പിന് യോഗ്യത നേടിക്കഴിഞ്ഞു.