Sunday
24 Sep 2017

ബ്രയാൻ ആക്ടൺ വാട്സ് ആപ്പ് വിടുന്നു

By: Web Desk | Wednesday 13 September 2017 2:19 PM IST

വാട്സ് ആപ്പ് സഹ സ്ഥാപകൻ ബ്രയാൻ ആക്ടൺ വാട്സ് ആപ്പ് വിടുന്നു. പുതിയ സ്ഥാപനം ആരംഭിക്കുന്നതിനായാണ് ബ്രയാൻ സ്ഥാപനം വിടുന്നത്. കമ്പനിയിൽ എൻജിനീയറിങ്ങ് ടീമിനെ ആയിരുന്നു ബ്രയാൻ നയിച്ചത്. അദ്ദേഹത്തിന്റെ സഹ സ്ഥാപകനും ചീഫ് എക്സിക്യൂട്ടീവ് ഓഫീസറുമായ ജാൻ കോവ് കമ്പനിയിൽ തുടരും.

വാട്സ്ആപ്പിലെ എട്ടു വർഷത്തിന് ശേഷം എന്റെ ജീവിതത്തിൽ പുതിയ അധ്യായം തുടങ്ങാൻ ഞാൻ തീരുമാനിച്ചു, അതിനായി ഈ കമ്പനി വിടുകയാണ്.ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന ഒരു സ്ഥാപനം തുടങ്ങുകയാണ് ലക്ഷ്യമെന്നും ബ്രയാൻ പറഞ്ഞു. കുറച്ചു കാലമായി ഇതിന്റെ ആലോചനയിലായിരുന്നു താൻ, ഇപ്പോൾ അത് എക്സിക്യൂട്ട് ചെയ്യാൻ സമയമായി അദ്ദേഹം പറഞ്ഞു.ആക്റ്റണും കോവും 2009 ൽ ആണ് വാട്സ്ആപ് മെസേജിംഗ് സേവനം ആരംഭിച്ചത്, 2017 ജൂലൈ ആയപ്പോഴേക്കും 130 ദശലക്ഷം ഉപയോക്താക്കളാണ് വാട്സാപ്പിനുള്ളത്.