Sunday
17 Dec 2017

ബിജെപി എംഎല്‍ കൈക്കൂലി ചോദിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്

By: Web Desk | Friday 8 September 2017 9:17 PM IST

മുംബൈ:

ബിജെപി എംഎല്‍എ കൈക്കൂലി ചോദിക്കുന്നതിന്റെ ശബ്ദരേഖ പുറത്ത്. മഹാരാഷ്ട്ര എംഎല്‍എ രാജു തോട്‌സാം കൈക്കൂലി ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയതിന്റെ ശബ്ദരേഖയാണ് പുറത്ത് വന്നിരിക്കുന്നത്. സര്‍ക്കാര്‍ കരാറുകാരനോട് 20 ലക്ഷം രൂപയാണ് എംഎല്‍എ ആവശ്യപ്പെട്ടത്. കരാറുകാരനും എംഎല്‍എയും തമ്മിലുള്ള ഫോണ്‍ സംഭാഷണം സമൂഹമാധ്യമങ്ങളിലും വൈറലായിട്ടുണ്ട്.
കരാറുകാരനായ ശിവദത്ത ശര്‍മ്മയുടെ ബില്ല് പാസാക്കികൊടുക്കുന്നതിനായിട്ടാണ് കൈക്കൂലി ആവശ്യപ്പെട്ടത്. കോണ്‍ട്രാക്ടര്‍ പണം നല്‍കിയില്ലെങ്കില്‍ അക്കാര്യം മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസിനെ ധരിപ്പിക്കുമെന്നും ശബ്ദരേഖയില്‍ പറയുന്നുണ്ട്.

കൈക്കൂലിയ്ക്കായിഎംഎല്‍എ തന്നെ നിരന്തരം ശല്യംചെയ്യാറുണ്ടെന്ന് പൊലീസിന് നല്‍കിയ പരാതിയില്‍ ശിവദത്ത പറഞ്ഞു.
എംഎല്‍എയുടെ ഭീഷണി താന്‍ റെക്കോര്‍ഡ് ചെയ്തിട്ടുണ്ടെന്ന് കരാറുകാരന്‍ പൊലീസിന് നല്‍കിയ പരാതിയില്‍ പറയുന്നു. കൈക്കൂലിക്കായി ബിജെപി എംഎല്‍എമാര്‍ കരാറുകാരെ നിരന്തരം ഭീഷണിപ്പെടുത്തുന്നകാര്യം മാധ്യമങ്ങളോട് പറയുമെന്നും ശബ്ദരേഖയിലുണ്ട്.
കൈക്കൂലി നല്‍കിയില്ലെങ്കില്‍ തന്റെ നിയോജക മണ്ഡലത്തില്‍ കരാര്‍ പണികളൊന്നുംതന്നെ നല്‍കില്ലെന്ന് എംഎല്‍എ ശബ്ദരേഖയില്‍ വ്യക്തമാകുന്നുണ്ട്.
പരാതി നല്‍കിയെങ്കിലും പൊലീസ് ഇതുവരെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല. ശബ്ദരേഖയുടെ നിജസ്ഥിതി തിട്ടപ്പെടുത്തിയതിന് ശേഷം മാത്രമെ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാനാകു എന്ന നിലപാടിലാണ് പൊലീസ്.

Related News