Saturday
26 May 2018

നെ​ത​ന്യാ​ഹു​വി​നെ​തി​രേ അ​ഴി​മ​തി​ക്കു​റ്റം ചു​മ​ത്ത​ണ​മെ​ന്ന് പൊലീസ്

By: Web Desk | Wednesday 14 February 2018 2:02 PM IST

ടെ​ല്‍ അ​വീ​വ്: ഇ​സ്ര​യേ​ല്‍ പ്ര​ധാ​ന​മ​ന്ത്രി ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വി​നെ​തി​രേ അ​ഴി​മ​തി​ക്കു​റ്റം.   അ​റ്റോ​ര്‍​ണി ജ​ന​റ​ലി​ന് സ​മ​ര്‍​പ്പി​ച്ച അന്വേഷണ റിപ്പോര്‍ട്ടിലാണ്   പൊലീസ്   പ്രധാനമന്ത്രിക്കെതിരേ കുറ്റം ചുമത്താന്‍ ആവശ്യപ്പെട്ടിട്ടുള്ളത്. പൊലീസ് റിപ്പോര്‍ട്ട് പരിഗണിച്ച്‌ കുറ്റം ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യണോയെന്ന് അറ്റോര്‍ണി ജനറലാണ് തീരുമാനിക്കുക.

കൈ​ക്കൂ​ലി, വ​ഞ്ച​ന എ​ന്നീ കേ​സു​ക​ളി​ല്‍ നെ​ത​ന്യാ​ഹു​വി​നെ​തി​രേ വ്യ​ക്ത​മാ​യ തെ​ളി​വു​ണ്ടെ​ന്നാ​ണ് പൊലീസ് പറയുന്നത്. ബെ​ഞ്ച​മി​ന്‍ നെ​ത​ന്യാ​ഹു​വി​നെ​​തി​രാ​യ കേ​സു​ക​ളും തെ​ളി​വു​ക​ളും അ​റ്റോ​ര്‍​ണി ജ​ന​റ​ലി​ന് പൊലീസ് സമര്‍പ്പിച്ചിട്ടുണ്ട്. ജ​ന​പ്രീ​തി വ​ര്‍​ധി​പ്പി​ക്കാ​നാ​യി മാ​ധ്യ​മ​ങ്ങ​ളെ ഉ​പ​യോ​ഗി​ച്ചു​വെ​ന്നും ഹോ​ളി​വു​ഡ് സി​നി​മാ നി​ര്‍​മാ​താ​ക്ക​ളി​ല്‍ നി​ന്ന് കോ​ഴ വാ​ങ്ങി​യെ​ന്നു​മു​ള്ള ആ​രോ​പ​ണ​ങ്ങ​ളാ​ണ് നെ​ത​ന്യാ​ഹു​വി​നെ​തി​രേ​യു​ള്ള കേ​സു​ക​ള്‍.

അ​തേ​സ​മ​യം, ആ​രോ​പ​ണ​ങ്ങ​ള്‍ നെ​ത​​​ന്യാ​ഹു നി​ഷേ​ധി​ച്ചു. രാജ്യത്തിന്റെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി താ​ന്‍ തു​ട​രു​മെ​ന്നും അ​ദ്ദേ​ഹം ഇന്നലെ രാത്രി ടെലിവിഷനിലൂടെ നടത്തിയ പ്രസ്താവനയില്‍ പ​റ​ഞ്ഞു.

2009 മാര്‍ച്ച്‌ 31 നാണ് യഹൂദ് ഓല്‍മെര്‍ട്ടിന്റെ പിന്‍ഗാമിയായി ഇസ്രായേല്‍ പ്രധാനമന്ത്രിയായി നെതന്യാഹു ചുമതലയേറ്റത്. നേരത്തെ 1996 മുതല്‍ 99 വരെയും പ്രധാനമന്ത്രിപദം വഹിച്ചിട്ടുണ്ട്. ഇതിനിടെ വിദേശകാര്യമന്ത്രിയായും പ്രവര്‍ത്തിച്ചിരുന്നു.

Related News