Wednesday
22 Nov 2017

ചികില്‍സയിലായിരുന്ന വിദ്യാര്‍ഥിനി മരിച്ചു അധ്യാപികമാര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപണം

By: Web Desk | Tuesday 12 September 2017 6:52 PM IST

ഉപ്പള(കാസര്‍കോട്): ക്ലാസ് മുറിയില്‍ കുഴഞ്ഞുവീണ് മംഗളൂരു ആശുപത്രിയില്‍ ചികില്‍സ തേടിയെ വിദ്യാര്‍ഥിനി മരിച്ചു. അതേസമയം വിദ്യാര്‍ഥിനിയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചിരുന്നുവെന്ന് ആരോപിച്ച് ഒരു സംഘം രംഗത്തുവന്നു. ഉപ്പള മണിമുണ്ടയില്‍ പ്രവര്‍ത്തിക്കുന്ന മണിമുണ്ട എജ്യുക്കേഷന്‍ സൊസൈറ്റിയുടെ കീഴിലുള്ള അണ്‍എയ്ഡഡ് സ്‌കൂളിലെ ആറാംതരം വിദ്യാര്‍ഥിനിയായ ആയിഷ മെഹനാസാ(11)ണ് മരിച്ചത്. ഇന്നലെ രാവിലെ വീട്ടിലായിരുന്നു മരണം. കഴിഞ്ഞ 21ന് ഓണപരീക്ഷ നടക്കുന്നതിനിടയില്‍ ചോദ്യങ്ങള്‍ക്ക് ഉത്തരം എഴുതാത്തതിനെ ചൊല്ലി അധ്യാപിക വഴക്ക് പറയുകയും തൊട്ടടുത്ത ദിവസം മാതാവിനെ വിളിച്ചുവരുത്തുകയും ചെയ്തിരുന്നു. ഇതിന് ശേഷം മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു കുട്ടി. ഈമാസം നാലിന് ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ്‌ചെയ്ത ശേഷം വീട്ടിലായിരുന്നു. നേരത്തെ അപസ്മാര രോഗ ലക്ഷണം കുട്ടിക്കുണ്ടായിരുന്നുവെന്ന് സ്‌കൂള്‍ അധികൃതര്‍ പറഞ്ഞു. എന്നാല്‍ കുട്ടിയെ അധ്യാപിക മര്‍ദ്ദിച്ചതാണ് മരണകാരണമെന്ന് നാട്ടിലെ ചിലര്‍ ആരോപിച്ച് രംഗത്തെത്തിയതിനെ തുടര്‍ന്ന് മൃതദേഹം വിദഗ്ധ പോസ്റ്റുമോര്‍ട്ടത്തിന് പരിയാരം മെഡിക്കല്‍ കോളജിലേക്ക് കൊണ്ടുപോയി. എന്നാല്‍ കുട്ടിയെ അധ്യാപികമാര്‍ മര്‍ദ്ദിച്ചുവെന്ന് ആരോപിച്ച് രക്ഷിതാക്കള്‍ പോലിസില്‍ പരാതിയൊന്നും നല്‍കിയിട്ടില്ല. അസ്വാഭാവിക മരണത്തിന് മഞ്ചേശ്വരം പോലിസ് കേസെടുത്തു. അപസ്മാര ബാധയുണ്ടായ കുട്ടിയെ ആശുപത്രിയില്‍ ചികില്‍സിക്കാതെ ഒരുവര്‍ഷത്തിലധികമായി ഒരു സിദ്ധന്റെ ചികില്‍സയിലായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു. രോഗം മൂര്‍ച്ഛിച്ചതാണ് മരണകാരണമെന്ന് ഇവര്‍ വ്യക്തമാക്കി. ഹോട്ടല്‍ തൊഴിലാളിയായ അബ്ദുല്‍ഖാദര്‍-മെഹറുന്നിസ ദമ്പതികളുടെ മകളാണ് ആയിഷ മെഹനാസ്. സഹോദരന്‍: മെഹര്‍ഫാസ്.

Related News