Wednesday
22 Nov 2017

ബലാത്സംഗം, കൊലപാതകം, ആസിഡ് ആക്രമണം: ബിഎസ്എഫ് ജവാന്മാരെ അറസ്റ്റ് ചെയ്തു

By: Web Desk | Wednesday 6 September 2017 6:52 PM IST

എയ്‌സ്വല്‍: മിസോറാമില്‍ സ്ത്രീയെ ബലാത്സംഗം ചെയ്യുകയും മറ്റൊരു സ്ത്രീയെ കൊലപ്പെടുത്തുകയും ചെയ്ത ബിഎസ്എഫ് കോണ്‍സ്റ്റബിള്‍മാരെ പൊലീസ് അറസ്റ്റ് ചെയ്തു.
ബലാത്സംഗം ചെയ്ത സ്ത്രീയ്ക്ക് നേരെ ഇവര്‍ ആസിഡ് ആക്രമണവും നടത്തിയിട്ടുണ്ട്. മിസോറാമിലെ മമിത് ജില്ലയിലാണ് സംഭവം. ത്രിപുര, ബംഗ്ലാദേശ് അതിര്‍ത്തിയെ സിലുസുരി ഗ്രാമത്തിലെ കോണ്‍സ്റ്റബിള്‍മാരാണ് ഇവര്‍. ബിഎസ്എഫ് 181 ബെറ്റാലിയണ്‍ അധികൃതര്‍ ഇവരെ അറസ്റ്റ് ചെയ്യുന്നതിന് അനുവാദം നല്‍കിയിരുന്നില്ല. എന്നാല്‍ ഇവര്‍ക്കെതിരെ ജില്ലാ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചതിന് ശേഷം പൊലീസിന് കൈമാറിയതായി റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തി.
ജൂലൈ 16നാണ് സംഭവം നടന്നത്. മുളങ്കൂമ്പ് ശേഖരിക്കാന്‍ കാട്ടിലെത്തിയതായിരുന്നു ഇവര്‍. ബലാത്സംഗത്തിനിരയായ സ്ത്രീയുടെ കൂട്ടുകാരി സംഭവ സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെട്ടിരുന്നു. എന്നാല്‍ അതിന് ശേഷം ജൂലൈ 22ന് ഇവരുടെ മൃതദേഹം അഴുകിയ നിലയില്‍ സമീപത്തെ കാട്ടില്‍ നിന്നും കണ്ടെത്തിയതായി പൊലീസ് പറഞ്ഞു. തിരിച്ചറിയല്‍ പരേഡില്‍ പ്രതികളെ സ്ത്രീ തിരിച്ചറിഞ്ഞു. ബലാത്സംഗം ചെയ്തതിന് ശേഷം മുഖത്ത് ആസിഡ് ആക്രമണവും പ്രതികള്‍ നടത്തിയിരുന്നു. ഇത് ഇവരുടെ കാഴ്ചയെ ബാധിച്ചിരുന്നതിനാലാണ് തിരിച്ചറിയല്‍ പരേഡ് നടത്താന്‍ വൈകിയതെന്നും പൊലീസ്‌വൃത്തങ്ങള്‍ വ്യക്തമാക്കി.

Related News