Sunday
24 Jun 2018

പെന്‍ഷനും റേഷന്‍ വിഹിതവും ഇല്ല; ജവാന്‍റെ വീഡിയോ വൈറല്‍

By: Web Desk | Tuesday 13 March 2018 7:37 PM IST

ജവാന്മാരോടുള്ള അധികാരികളുടെ അവഗണന വെളിപ്പെടുത്തുന്ന വീഡിയോയുമായി ബിഎസ് എഫ് ഉദ്യോഗസ്ഥന്‍ രംഗത്ത്.

മുഖം മറച്ചെത്തിയ ജവാന്‍ ഫേസ്ബുക്കിലൂടെയാണ് തങ്ങള്‍ നേരിടുന്ന ദുരനുഭവങ്ങള്‍ പങ്ക് വെച്ചത്. സ്‌പെഷ്യല്‍ ഡ്യൂട്ടി ഉളളവരുടെ റേഷന്‍ അലവന്‍സ് മേലധികാരികള്‍ വെട്ടിക്കുറച്ചതായി ജവാന്‍ അറിയിച്ചു. ഇതിനുമുമ്പ് ഇതെപറ്റി പറഞ്ഞതിന് ശേഷം സഹപ്രവര്‍ത്തകനായ തേജ് ബഹദൂറിനെ കുറിച്ച് ഒരു വിവരവും ഇല്ല. പേര് പറഞ്ഞ‌ാല്‍ തേജിന്‍റെ അതെ അവസ്ഥയുണ്ടാകുമെന്ന് ഭയന്നാണ് താന്‍ മുഖം മറച്ചെത്തിയതെന്നും പറഞ്ഞു.

#SURESHലോകം മുഴുവൻ ചുറ്റിയടിക്കുന്ന ബഹുമാനപെട്ട ഇന്ത്യൻ പ്രധാനമന്ത്രി ഈ ജവാൻറെ വാക്കുകൾക്ക് ചെവികൊടുക്കണം…അംബാനിക്കും , അദാനിക്കും, വിജയ്മല്യക്കും ഒന്നുമല്ല, രാജ്യത്തിൻറെ അതിർത്തികാക്കുന്ന ഈ ധീര ജവാന്മാർക്കാണ് നിങ്ങൾ സംരക്ഷണം നൽകേണ്ടത്.ജയ് ഹിന്ദ്.

Posted by Suresh Kumar on Friday, March 9, 2018

2004 ന് ശേഷം പാരാമിലിട്ടറി ഫോര്‍സിന്‍റെ പെന്‍ഷന്‍ നിര്‍ത്തലാക്കിയിരുന്നു. ഇതിന് എതിരെയും കൂടിയാണ് ഈ വീഡിയോയെന്നും അദ്ദേഹം വ്യക്തമാക്കി. ഞങ്ങളുടെ റേഷന്‍ മണി അലവന്‍സ് കട്ട് ചെയ്തുവേണോ ഇന്ത്യന്‍ ഗവണ്‍മെന്‍റിന്‍റെ ഖജനാവ് നിറക്കാന്‍. രാവും പകലും വീടും നാടുംവിട്ട് അതിര്‍ത്തി കാക്കുന്ന ഞങ്ങളുടെ പെന്‍ഷനും റേഷന്‍ വിഹിതവും കട്ട ചെയ്യണമോ.

അതിര്‍ത്തി കാക്കുകയും വീടും നാടും വിട്ട് രാജ്യത്തിനുവേണ്ടി കഷ്ടപ്പെടുന്ന ജവാന്‍മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കാന്‍ അധികാരികള്‍ മറക്കുന്നുവോയെന്നെും അദ്ദേഹം മീഡിയയിലൂടെ ചോദിക്കുന്നു.

അഞ്ച് വര്‍ഷം സര്‍ക്കാരിനെയും പൊതുജനങ്ങളെയും പറ്റിച്ച് ജീവിക്കുന്ന എംഎല്‍എയ്ക്കും എം പിക്കും പെന്‍ഷന്‍ കൊടുക്കുന്നു, ഞങ്ങള്‍ക്കില്ല. അഞ്ച് വര്‍ഷം ഭരിക്കുന്ന അവര്‍ക്കാണോ ഇരുപത് വര്‍ഷം വീടെന്നൊ കുടുംബമെന്നൊ ഇല്ലാതെ ഇവിടെ വന്നു ജീവിക്കുന്ന ഞങ്ങള്‍ക്കാണോ പെന്‍ഷന്‍ തരേണ്ടത്, ജവാന്‍ പറയുന്നു.

മുന്‍പ് ജവാന്മാരെക്കൊണ്ട് മേലധികാരികളുടെ വീട്ടു ജോലികള്‍ അടക്കം ചെയ്യിപ്പിക്കുന്നുവെന്ന് ആരോപിച്ച് മറ്റൊരു ജവാന്‍ രംഗത്ത് വന്നിരുന്നു.