Wednesday
22 Nov 2017

കാലികളെ കയറ്റിവന്ന ലോറി മറിഞ്ഞു

By: Web Desk | Wednesday 13 September 2017 8:57 PM IST

മാനന്തവാടി: ബ്രഹ്മഗിരി മാംസ സംസ്കരണ കേന്ദ്രത്തിലേക്ക് പോത്തുകളെ കൊണ്ടുവന്ന ലോറി മറിഞ്ഞു. 12 പോത്തുകൾ ചത്തു. ബത്തേരിമലവയലിലാണ് അപകടം നടന്നത്. ലോറി റോഡിന് സമിപത്തെ തോട്ടിലേക്ക് മറിയുകയായിരുന്നു. നാട്ടുകാർ , ബത്തേരിയിൽ നിന്ന് ഫയർഫോഴ്സ്, പോലിസ്  എന്നിവർ നടത്തിയ രക്ഷപ്രവർത്തനത്തിൽ ലോറിക്കിടയിൽപ്പെട്ട  നിരവധി പോത്തുക്കളെ രക്ഷപ്പെടുത്തി. ഗവൺമെന്റ് സഹായത്താൽ പ്രവർത്തിക്കുന്ന സഹകരണ സ്ഥാപനമാണ് ബ്രഹ്മഗിരി.