Tuesday
20 Feb 2018

സിംഹങ്ങളുടെ കൂട്ടആക്രമണത്തില്‍ നിന്ന് ആനക്കുട്ടിയെ രക്ഷിച്ച് കാട്ടുപോത്തുകള്‍

By: Web Desk | Monday 5 February 2018 11:03 AM IST

സോഷ്യല്‍ മീഡിയയില്‍ ഇപ്പോള്‍ വൈറലായിരിക്കുന്നത് കുറച്ച് കാട്ടുപോത്തുകളാണ്. പരസ്പര സ്‌നേഹവും വിശ്വാസ്യതയും മനുഷ്യന് നഷ്ടപ്പെട്ടിരിക്കുന്ന ഇക്കാലഘട്ടങ്ങില്‍ മൃഗങ്ങളുടെ സ്‌നേഹവും സംരക്ഷണവും വൈറലാകുന്നത് പതിവാണ്.
ജനുവരി 30നാണ് സോഷ്യല്‍ മീഡിയയില്‍ ഈ വീഡിയോ യൂട്യൂബില്‍ പ്രത്യക്ഷപ്പെട്ടത്. ഇതിനോടകം 10 ലക്ഷം ആളുകള്‍ കണ്ടുകഴിഞ്ഞു ഈ വീഡിയോ.
ഒരു കൂട്ടം സിംഹങ്ങള്‍ ആനക്കുട്ടിയെ ചുറ്റും നിന്ന് ആക്രമിക്കവെയായിരുന്നു കാട്ടുപോത്തുകള്‍ കൂട്ടമായെത്തി ആനകുട്ടിയെ രക്ഷിച്ചത്. സിംഹങ്ങളെ ആക്രമിച്ച് വൈറലില്‍ കൊല മാസാായിരിക്കുകയാണ് കാട്ടുപോത്തുകള്‍.