വീടു നിർമ്മാണത്തിന്‌ / എക്സ്റ്റൻഷന് തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ

വീടു നിർമ്മാണത്തിന്‌ / എക്സ്റ്റൻഷന് തയ്യാറെടുക്കുന്നവർ അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ
December 30 04:47 2013

1999 ൽ ‘കേരള മുൻസിപ്പൽ ബിൽഡിങ്ങ്‌ റൂൾ’ നിലവിൽ വന്നെങ്കിലും ആദ്യ ഘട്ടത്തിൽ ഇതു കേരളത്തിലെ കോർപ്പറേഷനുകൾ, മുൻസിപ്പാലിറ്റികൾ, ചില പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ മാത്രമേ നടപ്പിലാക്കിയിരുന്നുള്ളൂ. എന്നാൽ ചില പരിഷ്ക്കാരങ്ങളോടെ കേരളത്തിലെ എല്ലാ പ്രദേശങ്ങളിലും ഇന്ന്‌ ഇത്‌ ബാധകമാണ്‌. വീടു നിർമ്മാണത്തിലേക്ക്‌ തിരിയുന്നവർ തീർച്ചയായും അറിഞ്ഞിരിക്കേണ്ട നിയമങ്ങൾ…

ഡിസൈൻ തീരുമാനിച്ചു കഴിഞ്ഞാൽ അടുത്ത ഘട്ടം വീടു നിർമ്മിക്കുവാൻ ഉദ്ദേശി ക്കുന്ന സ്ഥലത്തെ തദ്ദേശ സ്വയംഭരണ സ്ഥാപ നത്തിൽ നിന്നും നിർമ്മാണാനുമതി വാങ്ങി ക്കുക എന്നതാണ്‌. ഇതിനായി കേരള കെട്ടിട നിർമ്മാണ ചട്ടം (കെ.എം.ബി.ആർ) അനുശാസി ക്കുന്ന രീതിയിൽ സൈറ്റ്‌ പ്ളാൻ, സർവ്വീസ്‌ പ്ളാൻ, ഫ്ളോർ പ്ളാൻ, എലിവേഷൻ, സെക്ഷൻ, (മതി ൽ, മഴവെള്ള സംഭരണി, കിണർ എന്നിവ ആവ ശ്യമെങ്കിൽ അതും) എന്നിവ ഉൾപ്പെടുത്തി തയ്യാറാക്കിയ ഡ്രൊയിങ്ങ്‌, ഭൂനികുതിയടച്ച രസീത്‌, കൈവശാവകാശ രേഖ, നിശ്ചിത അപേ ക്ഷയോടൊപ്പം ആർക്കിടെക്റ്റ്‌ (ലൈസൻസ്ഡ്‌ എഞ്ചിനീയർ, ലൈസൻസ്ഡ്‌ സൂപ്പർ വൈസർ) എന്നിവർ വഴി ബന്ധപ്പെട്ട ഉദ്യോഗസ്ഥൻ മുമ്പാ കെ സമർപ്പിക്കണം. വസ്തുവിന്റെ പ്രമാണം ബന്ധപ്പെട്ട ഉദ്യോഗസ്ഥനു മുമ്പാകെ പരിശോധ നയ്ക്ക്‌ ഹാജരാക്കി തിരികെ വാങ്ങാം. കെട്ടിട ത്തിന്റെ വലിപ്പം അനുസരിച്ച്‌ നിശ്ചിത ഫീസ്‌ അടക്കുകയും വേണം. ഇത്‌ ചതുരശ്രമീറ്ററിനു കോർപ്പറേഷനുകളിൽ 150 ചതുരശ്രമീറ്റർ വിസ്തീർണ്ണം വരെ ഉള്ള കെട്ടിടങ്ങൾക്ക്‌ 2 രൂപയും, പഞ്ചായത്തുകളിൽ 1.50 രൂപയുമാണ്‌.

ബിൽഡിങ്ങ്‌ ഇൻസ്പെക്ടർ (ഓവർസീയർ, ബന്ധപ്പെട്ട ഉദ്യോഗ്സ്ഥൻ) സ്ഥലം സന്ദർശിച്ച്‌ നിയമാനുസൃതമാണോ നിങ്ങൾ സമർപ്പിച്ച പ്ളാൻ എന്ന്‌ പരിശോധിക്കുകയും അദ്ദേഹത്തിന്റെ റിപ്പോർട്ട്‌ കൂടി അനുസരിച്ച്‌ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിൽ നിന്നും നിർമ്മാണാനുമതി ലഭിക്കുന്നു. അപ്രൂവ്‌ ചെയ്ത പ്ളാനും രേഖകളും തപാൽ വഴി അയച്ചുതരുന്നതായിരിക്കും. അപേക്ഷ സമർപ്പിച്ച്‌ 30 ദിവസത്തിനുള്ളിൽ നിർമ്മാണാനുമതി നൽകിയില്ലെങ്കിൽ അനുമതി ലഭിച്ചതായി കണക്കാക്കി നിർമ്മാണം തുടങ്ങാ വുന്നതാണ്‌. എന്നാൽ നിയമം ലംഘിച്ച്‌ നിർമ്മാ ണം നടത്തിയാൽ അത്‌ പൊളിച്ച്‌ മാറ്റുന്നതടക്കം ഉള്ള നടപടികൾ നേരിടേണ്ടി വരും.

കെട്ടിടത്തിന്റെ നിർമ്മാണം കഴിഞ്ഞാൽ അതിനു കംപ്ളീഷൻ സർട്ടിഫിക്കറ്റിനായി അപേക്ഷ സമർപ്പിക്കാം. മേൽപ്പറഞ്ഞ രീതിയിൽ കെട്ടിട ത്തിന്റെ പ്ളാനും മറ്റും തയ്യാറാക്കി അപേക്ഷ സമർപ്പിക്കണം. നിർമ്മാണാനുമതി ലഭിച്ച പ്ളാനി ൽ നിന്നും മാറ്റങ്ങൾ വരുത്തിയിട്ടുണ്ടെങ്കിൽ അക്കാര്യം അപേക്ഷയോടൊപ്പം സമർപ്പിക്കുന്ന ഡ്രോയിങ്ങിൽ പ്രത്യേകം കാണിച്ചിരിക്കണം. നേരത്തെ സമർപ്പിച്ച അപേക്ഷയിൽ പറഞ്ഞ തിലും കൂടുതൽ ഏരിയ ഉണ്ടെങ്കിൽ അതിനു അധിക ഫീസ്‌ അടക്കേണ്ടതുണ്ട്‌. കംപ്ളീഷൻ സർട്ടിഫിക്കറ്റ്‌ ഉണ്ടെങ്കിൽ മാത്രമേ വൈദ്യുതി, വെള്ളം, ടെലിഫോൺ തുടങ്ങിയ പല കാര്യ ങ്ങൾക്കും അപേക്ഷിക്കുവാൻ കഴിയൂ.

നിർമ്മാണാനുമതിയുമായി ബന്ധപ്പെട്ട ചില പ്രധാന കാര്യങ്ങൾ
മൂന്നുസെന്റിനു മുകളിൽ വിസ്തീർണ്ണമുള്ള 10 മീറ്റർ ഉയരമുള്ള വീടുകളുടെ (കെട്ടിടങ്ങളുടെ) മുൻവശത്ത്‌ റോഡിൽ നിന്നും തറയിലേക്ക്‌ 3 മീറ്റർ ദൂരവും വശങ്ങളിൽ 1.20, 1.00 മീറ്ററും പുറ കുവശത്ത്‌ രണ്ടു മീറ്ററും ആണ്‌ സാധാരണ യായി നൽകേണ്ടത്‌. ഇതിൽ തന്നെ പ്ളോട്ടിന്റെ ആകൃതിയുടെ വ്യത്യാസം മൂലം കൃത്യമായി അകലം പാലിക്കുവാൻ ആകുന്നില്ലെങ്കിൽ സാധ്യമായിടങ്ങളിൽ ചില ഇളവുകൾ നൽകു ന്നുണ്ട്‌. ഇതനുസരിച്ച്‌ മുൻവശത്ത്‌ ഏറ്റവും കുറഞ്ഞ ദൂരം ശരാശരി 1.80 മീറ്ററും, പുറകിൽ 1 മീറ്ററും നൽകിയിരിക്കണം. വശങ്ങളിൽ 2.10 മീറ്ററിനു താഴെ വാതിലോ ജനലോ നൽകുന്നില്ലെ ങ്കിൽ 0.75 മീറ്റർ ദൂരം നൽകിയാൽ മതിയാകും.

തൊട്ടടുത്ത പ്ളോട്ടിന്റെ ഉടമയുടെ രേഖാമൂലം ഉള്ള അനുമതിവാങ്ങിയാൽ പ്ളോട്ടിനോടു ചേർത്ത്‌ എന്നാൽ ആ വശത്തേക്ക്‌ ഓപ്പണിങ്ങ്‌ ഇല്ലാതെ കെട്ടിടം പണിയാവുന്നതാണ്‌. ഒരേ പ്ളോട്ടിൽ ഒന്നിലധികം കെട്ടിടങ്ങൾ നിർമ്മിക്കുമ്പോൾ അവ തമ്മിൽ രണ്ടുമീറ്റർ അകലം പാലിച്ചിരി ക്കണം. വൈദ്യുതി ലൈനിൽ നിന്നും നിശ്ചിത അകലം പാലിച്ചേ കെട്ടിടങ്ങൾ നിർമ്മിക്കുവാൻ അനുവദിക്കുകയുള്ളൂ. ലോ (മീഡിയം) വോൾ ട്ടേജ്‌ വൈദ്യുതി ലൈനിൽ നിന്നും ലംബമായി (Vertical) 2.44 മീറ്ററും തിരശ്ചീനമായി (Horizontal)  1.22 മീറ്ററും പാലിച്ചിരിക്കണം.11-33 കെ.വി വരെ ഉള്ള വൈദ്യുതി ലൈനിൽ നിന്നും ലംബമായി (Vertical)  3.66 മീറ്ററും തിരശ്ചീനമായി (Horizontal)  1.83 മീറ്ററും അകലം പാലിച്ചിരിക്കണം.

ചെറിയ പ്ളോട്ടുകൾ
മൂന്നുസെന്റു വരെ (125.00 ചതുരശ്രമീറ്റർ) ഉള്ള പ്ളോട്ടുകളിൽ വീടുപണിയുമ്പോൾ വശങ്ങളിൽ നൽകേണ്ട ദൂരത്തിൽ ചില ഇളവുകൾ ഉണ്ട്‌. ഇതനുസരിച്ച്‌ റോഡിനോട്‌ ചേർന്നുള്ള പ്ളോട്ടിൽ മുൻവശത്ത്‌ 2.00 മീറ്ററും അല്ലെങ്കിൽ 1.80 മീറ്ററും (ശരാശരി 1.20 മീറ്ററിൽ കുറയരുത്‌) പുറകു വശത്ത്‌ 1.00 മീറ്ററും (ശരാശരി 0.50 മീറ്റർ) ഒരു വശത്ത്‌ 0.90 മീറ്ററും മറുവശത്ത്‌ 0.60 മീറ്ററും ആണ്‌ വിടേണ്ടത്‌. ഇത്തരം പ്ളോട്ടുകളിൽ പരമാ വധി മൂന്നു നില വരെ മാത്രമേ അനുവദിക്കൂ. കിണർ നിർമ്മിക്കുമ്പോൾ അത്‌ റോഡിൽ നി ന്നും 3.00 മീറ്ററും പ്ളോട്ടിന്റെ അതിരിൽ നിന്നും 1.20 ദൂരം നൽകേണ്ടതുണ്ട്‌. സെപ്റ്റിക്‌ ടാങ്കിന്റെ സോക്പിറ്റ്‌ 7.50 മീറ്റർ ചുറ്റളവിൽ അനുവദനീ യമല്ല. 100 ചതുരശ്രമീറ്റരിൽ കൂടുതൽ തറ വിസ്തീർണ്ണമുള്ള കെട്ടിടങ്ങൾക്ക്‌ മഴവെള്ള സംഭരണി നിർബന്ധമാണ്‌. കെട്ടിടത്തിന്റെ വിസ്തീർണ്ണമനുസരിച്ച്‌ മഴവെള്ള സംഭരണി യുടെ അളവിലും വ്യത്യാസമുണ്ടാകും.

കൂടിച്ചേർക്കലുകൾ
നിലവിൽ ഉള്ള കെട്ടിടങ്ങളിൽ കൂട്ടിച്ചേർക്കലു കൾ നടത്തുമ്പോൾ അതിനു മേൽപറഞ്ഞ രീതിയിൽ അതാതു പ്രദേശത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനത്തിൽ നിന്നും അനുമതി വാങ്ങേ ണ്ടതുണ്ട്‌. ഇതിൽ നിലവിൽ ഉള്ള കെട്ടിടത്തിന്റെ പ്ളാനുൾപ്പെടെ ഉള്ള വിവരങ്ങൾ ഉൾപ്പെടു ത്തി എക്സിസ്റ്റിങ്ങ്‌ ഡ്രോയിങ്ങും പുതുതായി ഉൾപ്പെടുത്തുവാൻ ഉദ്ദേശിക്കുന്ന ഭാഗങ്ങൾ കാണിച്ച്‌ പ്രൊപ്പോസ്ഡ്‌ ഡ്രോയിങ്ങും പ്രത്യേകം തയ്യാറാക്കേണ്ടതുണ്ട്‌. ഇതിനും കെട്ടിടത്തിന്റെ വശങ്ങളിൽ വിടേണ്ട അകലം ഉൾപ്പെടെ കെ.എം.ബി.ആറിൽ അനുശാസിക്കുന്ന കാര്യങ്ങൾ ബാധകമാണ്‌.

കെട്ടിട നിർമ്മാണവുമായി ബന്ധപ്പെട്ട്‌ ഉപയോഗിക്കുന്ന ചില അളവുകൾ
സ്ക്വയർ ഫീറ്റും സ്ക്വയർ മീറ്ററും
കെട്ടിടത്തിന്റെ വിസ്തീർണ്ണം ചതുരശ്ര മീറ്റർ (SqM), ചതുരശ്രയടി (Sqft) എന്നീ ഏകകങ്ങളിൽ ആണ്‌ പറയുക. മീറ്റർ (അടി) (foot) നീളത്തെ വീതികൊണ്ട്‌ ഗുണിച്ചാൽ വിസ്തീർണ്ണം ലഭിക്കും. ഇതനുസരിച്ച്‌ 3.00 മീറ്റർ വീതി ത 4.00 മീറ്റർ നീളം ഉള്ള ഒരു മുറിക്ക്‌ 12.00 ചതുരശ്രമീറ്റർ ആയിരിക്കും വിസ്തീർണ്ണം. ചതുരശ്രമീറ്ററിനെ ചതുരശ്രയടിയാക്കുവാൻ 10.76 കൊണ്ട്‌ ഗുണി ച്ചാൽ മതി. ഉദാ: 12.00 ചതുരശ്രമീറ്ററിനെ 10.76 കൊണ്ട്‌ ഗുണിച്ചാൽ 129.12 ചതുരശ്രയടിയാണ്‌ ലഭിക്കുക. തിരിച്ച്‌ ചതുരശ്രമീറ്ററിനെ 10.76 കൊ ണ്ട്‌ ഹരിച്ചാൽ ചതുരശ്രയടി ലഭിക്കും. നീളം വീതി ഉയരം എന്നിവ ചേർന്നാൽ മീറ്ററിൽ എംക്യൂബ്‌ എന്നും അടിക്കണക്കിൽ (foot) ക്യുബിക്കടി (ക്യുബിക്‌ ഫീറ്റ്‌) എന്നും പറയുന്നു. കോൺക്രീറ്റ്‌, മെറ്റൽ, മണൽ തുടങ്ങിയവയുടെ അളവുപറയുവാൻ സാധാരണയായി ക്യൂബ്‌ എന്ന ഏകകം ഉപയോഗിക്കുന്നു.

പ്ളിന്ത്‌ ഏരിയായും കാർപ്പറ്റ്‌ ഏരിയയും
കെട്ടിടത്തിന്റെ മൊത്തം തറ വിസ്തീർണ്ണത്തെ പ്ളിന്ത്‌ ഏരിയ എന്നും ചുമർ ഒഴിവാക്കി ഒരു കെട്ടിടത്തിന്റെ അകത്ത്‌ ലഭിക്കുന്ന ഫ്ളോർ ഏരിയായെ കാർപ്പെറ്റ്‌ ഏരിയ എന്നും പറയുന്നു.

എഫ്‌.എ.ആർ
ഒരു പ്ളോട്ടിൽ നിർമ്മിക്കുന്ന കെട്ടിടത്തിന്റെ മൊത്തം ഏരിയായെ പ്ളോട്ട്‌ ഏരിയാ കൊണ്ട്‌ ഹരിച്ചാൽ ലഭിക്കുന്നതാണ്‌ എഫ്‌.എ.ആർ (ഫ്ളോർ ഏരിയ റേഷ്യോ).

സതീഷ്‌ കുമാർ 

  Categories:
view more articles

About Article Author