Tuesday
20 Nov 2018

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്കു തുടക്കം

By: Web Desk | Thursday 14 September 2017 7:02 PM IST

ഗാന്ധിനഗര്‍:

ബുള്ളറ്റ് ട്രെയിന്‍ പദ്ധതിക്ക് തുടക്കമായി. ഇന്ത്യയും ജപ്പാനും പുതിയ 15 കരാറുകളില്‍ ഒപ്പുവെച്ചു. ഇന്ത്യ ജപ്പാന്‍ വാര്‍ഷിക ഉച്ചകോടിയുമായി ബന്ധപ്പെട്ട് നടത്തിയ ഉഭയകക്ഷി ചര്‍ച്ചയിലാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡിയും ജപ്പാന്‍ പ്രധാനമന്ത്രി ഷിന്‍സോ ആബെയും ഒപ്പുവച്ചത്.  പാക് ഭീകരതയ്‌ക്കെതിരെ ഒരുമിച്ച് പോരാടാമെന്ന് ജപ്പാന്‍ ഉറപ്പു നല്‍കി. അതിനായി പുതിയ പ്രമേയവും പാസാക്കി. ലഷ്‌കര്‍ ഇ തായ്ബ, ജെയ്ഷ് ഇ മൊഹമ്മദ്, അല്‍ ഖായിദ എന്നീ തീവ്രവാദ സംഘടനകളെയാണ് പ്രമേയത്തില്‍ സൂചിപ്പിച്ചിരിക്കുന്നത്. 2008 ലെ മുംബൈ ആക്രമണത്തിനും 2016 ലെ പഠാന്‍കോട്ട് ആക്രമണത്തിനും ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍ കൊണ്ടുവരാന്‍ മോധിയും ആബെയും പാകിസ്ഥാനോട് ആവശ്യപ്പെട്ടു.  2016 ല്‍ ജപ്പാന്‍ 4.7 ഡോളര്‍ നിക്ഷേപിച്ചിട്ടുണ്ടെന്നും 17.80 % മായി ഉയര്‍ന്നിട്ടുണ്ടെന്നും മോഡി പറഞ്ഞു.  ശാസ്ത്ര  സാങ്കേതിക മേഖലയില്‍ അന്താരാഷ്ട്ര സഹകരണ പദ്ധതി, ജപ്പാന്റെ എ ഐ എസ് ടിയും ഇന്ത്യയുടെ ഡിപ്പാര്‍ട്‌മെന്റ് ഓഫ് ബയോടെക്‌നോളജിയുടെയും സംയുക്ത ഗവേഷണം കായികരംഗം എന്നീ മേഖലകളാണ് ഇരുവരും ഒപ്പിട്ട മറ്റു കരാറുകള്‍.

Related News