Wednesday
17 Oct 2018

ബർഗറിൽ പ്ലാസ്റ്റിക്, യുവാവ് ഗുരുതരാവസ്ഥയിൽ

By: Web Desk | Wednesday 16 May 2018 10:01 AM IST

ന്യൂഡൽഹി: ബർഗർ പ്രേമികളുടെ ശ്രദ്ധക്ക്, ബർഗർ ഓർഡർ ചെയ്യുമ്പോൾ ശ്രദ്ധിച്ചില്ലെങ്കിൽ ചിലപ്പോൾ അത് നിങ്ങളുടെ ജീവന് തന്നെ ഭീഷണിയായേക്കാം. ബർഗറിൽ തക്കാളി, ചിക്കൻ,ക്യാബേജ് എല്ലാം നമ്മൾ കണ്ടു കാണും എന്നാൽ പ്ലാസ്റ്റിക്കുള്ള  ബർഗർ നമുക്ക് ഊഹിക്കാൻ തന്നെ കഴിയില്ല. എന്നാൽ ഡൽഹിയിലെ രാജീവ് ചൗക്കിനു സമീപമുള്ള  ബർഗർ കിംഗ് എന്ന റെസ്റ്റോറെന്റിൽ പ്ലാസ്റ്റിക് അടങ്ങിയ ബർഗർ ലഭിക്കും. കഴിഞ്ഞ ഞായറാഴ്ചയാണ് സംഭവം നടന്നത്. റെസ്റ്റോറന്റിൽ നിന്നും ബർഗർ കഴിച്ചതോടെ ശാരീരിക അസ്വസ്ഥത പ്രകടിപ്പിച്ച യുവാവിനെ അടുത്തുള്ള ലേഡി ഹാർഡിജ് മെഡിക്കൽ കോളേജിൽ പ്രേവേശിപ്പിച്ചപ്പോഴാണ് ഞെട്ടിപ്പിക്കുന്ന കാര്യം പുറത്തു വന്നത്. ബർഗറിനകത്തുള്ള പ്ലാസ്റ്റിക് യുവാവിന്റെ തൊണ്ടയിൽ കുടുങ്ങുകയും മാരക മുറിവുകൾ ഉണ്ടാവുകയും ചെയ്തു. സംഭവത്തിൽ റെസ്റ്റോറന്റ് ഉടമയെ പൊലീസ്  അറസ്റ്റ് ചെയ്തു. യുവാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റർ ചെയ്തത്.

 

 

Related News