Sunday
24 Sep 2017

റഷ്യയില്‍ ബസ് കരിങ്കടലിലേയ്ക്ക് മറിഞ്ഞ് 14 മരണം

By: Web Desk | Friday 25 August 2017 8:35 PM IST

റഷ്യയില്‍ ബസ് കരിങ്കടലിലേയ്ക്ക് മറിഞ്ഞ് 14 പേര്‍ മരിച്ചു. നിര്‍മ്മാണ തൊഴിലാളികളെ കയറ്റി പോയ ബസ്സാണ് തെക്കന്‍ റഷ്യയില്‍ തൂണിലിടിച്ച് കരിങ്കടിലേയ്ക്ക് മറിഞ്ഞത്. തമന്നെഫെറ്റെഗസ് ഓയില്‍ കമ്പനിയിലേയ്ക്കുള്ള തൊഴിലാളികളെ കൊണ്ടുപോകവെയാണ് അപകടം സംഭവിച്ചത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. പലരുടെയും നില ഗുരുതരമാണെന്ന് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കി. ട്രാഫിക് നിയമം ലംഘിച്ച ഡ്രൈവര്‍ക്കെതിരെ കേസെടുക്കുമെന്ന അധികൃതര്‍ വ്യക്തമാക്കി. ബസിലുണ്ടായിരുന്ന 20 പേരെ രക്ഷാപ്രവര്‍ത്തകര്‍ കരയ്‌ക്കെത്തിച്ചിട്ടുണ്ട്.