Thursday
13 Dec 2018

കാവി തരംഗം പോയിട്ട് കാറ്റുപോലുമില്ല രാജ്യത്തെ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി

By: Web Desk | Thursday 31 May 2018 2:52 PM IST

കാവി  തരംഗം പോയിട്ട് കാറ്റുപോലുമില്ല , രാജ്യത്തെ നാല് ലോക് സഭ സീറ്റിലേക്കും പതിനൊന്ന് നിയമസഭാ സീറ്റിലേക്കും നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്ക് തിരിച്ചടി. രാജ്യം ഉറ്റു നോക്കിയ ഉത്തർപ്രദേശിലെ കയിറാന, മഹാരാഷ്ട്രയിലെ പാൽക്കർ ലോക് സഭ മണ്ഡലങ്ങൾ ബിജെപി യിൽ നിന്നും വിശാല പ്രതിപക്ഷം പിടിച്ചെടുത്തു. ഉത്തർപ്രദേശിൽ തുടരെയുള്ള തോൽവി ബിജെപി ക്കു കനത്ത പ്രഹരമാവുകയാണ്.  ഇടത് മുന്നേറ്റം കേരളത്തിലുണ്ടായി. മഹാരാഷ്ട്രയിൽ കോൺഗ്രസ് പിന്തുണയോടെ എൻ സി പി.   കര്‍ണാടകയിലും പഞ്ചാബിലും കോണ്‍ഗ്രസ് കരുത്ത് തെളിയിച്ചു.  നാഗാലാന്‍ഡില്‍ ബിജെപി സഖ്യകക്ഷികള്‍ വിജയത്തിലേക്ക്. 2019ലെ പൊതുതെരഞ്ഞെടുപ്പിന് മുന്‍പ് നടന്ന ഉപതെരഞ്ഞെടുപ്പുകളില്‍ ബിജെപിക്ക് കാര്യമായ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിയാതെ വന്നപ്പോള്‍ പ്രതിപക്ഷ ഐക്യത്തിന്റെ ശക്തി പലയിടത്തും പ്രകടമായി.

കര്‍ണാടകയിലെ രാജരാജേശ്വരി നഗറിലാണ് കോണ്‍ഗ്രസ് ഏറ്റവും വലിയ നേട്ടമുണ്ടാക്കിയത്. ഇവിടെ മുനിരത്‌ന 41,100 വോട്ടിന് വിജയിച്ചപ്പോള്‍ ചെയ്യുമ്പോള്‍ ബി.ജെ.പി ഇവിടെ രണ്ടാമതും ജെഡിഎസ് മൂന്നാമതുമെത്തി. പഞ്ചാബിലെ ഷാകോതില്‍ പതിനൊന്നാം റൗണ്ട് വോട്ട് എണ്ണക്കഴിഞ്ഞപ്പോള്‍ കോണ്‍ഗ്രസ് 27,049 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

ഉത്തര്‍പ്രദേശിലെ നൂര്‍പുരില്‍ സമാജ്‌വാദി പാര്‍ട്ടി 6,211 വോട്ടിന് വിജയിച്ചു. ഉത്തരാഖണ്ഡിലെ തരാലിയില്‍ ബിജെപി 1,900 വോട്ടിന് വിജയിച്ചു. ബിഹാറിലെ ജോകിഹതില്‍ 17ാം റൗണ്ടില്‍ ആര്‍ജെഡി 26,958 വോട്ടിന്റെ ഭൂരിപക്ഷം മറികടന്നു. ഝാര്‍ഖണ്ഡിലെ സില്ലിയില്‍ ജെഎംഎം സ്ഥാനാര്‍ത്ഥി സീമ ദേവി 13,510 വോട്ടിന് വിഷയിച്ചു. ഗോമിയ മണ്ഡലത്തില്‍ ജെഎംഎമ്മിലെ ബബിത ദേവി വിജയിച്ചു. ബംഗാളിലെ മഹേസ്തലയില്‍ തൃണമൂല്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി 62,000 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍ വിജയിച്ചു.

മഹാരാഷ്ട്രയിലെ പലുസ് ദേഗണില്‍ കോണ്‍ഗ്രസിലെ വിശ്വജിത് പതങ്കരോയ്ക്കാണ് വിജയം. മേഘാലയത്തിലെ അമ്ബാട്ടിയില്‍ കോണ്‍ഗ്രസിലെ മിയാനി ഡി. ഷിര വിജയിച്ചു. ഇതോടെ മേഘാലയയിലെ ഏറ്റവൂം വലിയ ഒറ്റകക്ഷിയായി കോണ്‍ഗ്രസ് മാറി. 21 സീറ്റുകളാണ് കോണ്‍ഗ്രസിനുള്ളത്.

ബിജെപിയുടെ കൈവശമുണ്ടായിരുന്ന നാല് ലോക്‌സഭാ സീറ്റുകളില്‍ രണ്ടെണ്ണം കൈവിട്ടുപോയി. ഉത്തര്‍പ്രദേശിലെ കൈരാനയില്‍ ബിജെപിയെ തറപറ്റിച്ച്‌ പ്രതിപക്ഷ ഐക്യശക്തി പ്രകടമായി. ആര്‍എല്‍ഡിയിലെ തബസ്സും ഹസന്‍ വിജയിച്ചു. മഹാരാഷ്ട്രയിലെ പല്‍ഘറില്‍ ബിജെപിയിലെ ഗവിത് രജേന്ദ്ര ദെത്യ ശിവസേന സ്ഥാനാര്‍ത്ഥിയേക്കാള്‍ 20,000 ഓളം വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. ഭണ്ഡാര-ഗോണ്ഡിയയില്‍  എന്‍സിപിക്കാണ് ലീഡ്. നാഗാലാന്‍ഡില്‍ ബിജെപി-എന്‍ഡിപിപി സഖ്യ സ്ഥാനാര്‍ത്ഥി തൊഖേഹോ 35,000 വോട്ടുകള്‍ക്ക് മുന്നിലാണ്.

Related News