Wednesday
22 Nov 2017

വേങ്ങര ഉപതെരഞ്ഞെടുപ്പ് നവംബര്‍ 11ന്

By: Web Desk | Tuesday 12 September 2017 10:12 PM IST

പികെ കുഞ്ഞാലിക്കുട്ടി രാജിവെച്ചതിനെ തുടര്‍ന്ന് ഒഴിവുവന്ന വന്ന വേങ്ങര നിയോജക മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് നവംബര്‍ 11ന് നടക്കും. വോട്ടെണ്ണല്‍ നവംബര്‍ 15ന് നടക്കും.
വേങ്ങര മണ്ഡലത്തില്‍ സിപിഐ(എം)പൊതുസ്വതന്ത്രനെ തേടുകയാണ്. മുസ്ലീം ലീഗിന് മേല്‍ക്കൈയുള്ള മണ്ഡലത്തില്‍ പൊതുസ്വതന്ത്രനായിരിക്കും സ്വീകാര്യത കൂടുതലെന്ന് ഇടത് മുന്നണിയിലെ ഒരു വിഭാഗം ചൂണ്ടിക്കാണിക്കുന്നുണ്ട്.

പഞ്ചായത്ത് തലത്തില്‍ മുസ്ലീം ലീഗും തമ്മില്‍ നിലനില്‍ക്കുന്ന അസ്വാരസ്യം മുതലെടുക്കാനാകുമെന്നും കണക്കുകൂട്ടുന്നു. സ്വതന്ത്ര്യസ്ഥാനാര്‍ത്ഥിയിലൂടെ മുസ്ലീം സംഘടനകളുടെ വോട്ടും ഇടതുമുന്നണി ലക്ഷ്യമിടുന്നുണ്ട്.
വേങ്ങര നിയമസഭാ ഉപതെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കാന്‍ മുസ്ലീം ലീഗ് നടത്തിയ രഹസ്യസര്‍വ്വേയില്‍ ജനറല്‍ സെക്രട്ടറി കെപിഎ മജീദിന് മുന്‍തൂക്കം ലഭിച്ചിരുന്നു.