Thursday
21 Jun 2018

കാന്‍ബറി പഴം മൂത്രാശയ അണുബാധാ സാധ്യത കുറക്കുന്നു

By: Web Desk | Thursday 24 May 2018 5:14 PM IST

കൊച്ചി: കാന്‍ബറി പഴം ആരോഗ്യവതികളായ വനിതകളില്‍ മൂത്രാശയ അണുബാധയ്ക്കുള്ള സാധ്യത കുറക്കുന്നതായി ജേണല്‍ ഓഫ് നൂട്രീഷന്‍ പുറത്തിറക്കിയ പഠനം ചൂണ്ടിക്കാട്ടുന്നു. പൊതുവേ ആരോഗ്യവതികളായ വനിതകളില്‍ മൂത്രാശയ അണുബാധ വീണ്ടും ഉണ്ടാകാനുള്ള വിവിധ സാധ്യതകളാണു പഠനത്തില്‍ വിശകലനം ചെയ്തിട്ടുള്ളത്. സുക്‌സുവന്‍ ഫു, ഡിയന്‍ ലിസ്‌ക, ഡേവിഡ് തലന്‍, മേചുങ് എന്നിവര്‍ ചേര്‍ന്നാണ് ഈ പഠനം നടത്തിയത്. 18 വയസിനു മുകളിലുള്ളതും സങ്കീര്‍ണമല്ലാത്തതുമായ മൂത്രാശയ അണുബാധയുണ്ടായിട്ടുളള വനിതകളിലാണ് ഈ പഠനം നടത്തിയത്. 2010 ജനുവരി മുതല്‍ 2017 ജൂലൈ വരെയാണ് നിയന്ത്രിത സാഹചര്യങ്ങളില്‍ ഈ പഠനം നടത്തിയത്. ഏഴു വ്യത്യസ്ത പഠനങ്ങളില്‍ 1498 പേരെയായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. കുറഞ്ഞ കലോറി ഉള്ളതും ഉയര്‍ന്ന ആന്റി ഓക്‌സിഡന്റുകളും നൂട്രിയന്റുകളും ഉള്ളതും ധാരാളം വിറ്റമിന്‍ സി അടങ്ങിയതുമാണ് കാന്‍ബറിയെന്ന് ഇതേക്കുറിച്ചു പ്രതികരിക്കവെ പാറാസ് ഹോസ്പിറ്റലലിലെ ഗൈനക്കോളജി വിഭാഗം മേധാവി ഡോ. നുപൂര്‍ ഗുപ്ത ചൂണ്ടിക്കാട്ടി.