Tuesday
20 Nov 2018

പ്രശസ്​ത ബോളിവുഡ്​ നടിക്ക് അർബുദം സ്ഥിരീകരിച്ചു

By: Web Desk | Wednesday 4 July 2018 2:40 PM IST

ന്യൂഡല്‍ഹി: പ്രശസ്​ത ബോളിവുഡ്​ നടി സൊനാലി ബെന്ദ്രെക്ക്​ അര്‍ബുദ രോഗബാധ സ്​ഥിരീകരിച്ചു. സൊനാലി തന്നെയാണ്​ സ്വന്തം  ട്വിറ്റര്‍ അക്കൗണ്ടിലൂടെ രോഗ വിവരം വെളിപ്പെടുത്തിയത്​. ചെറിയ വേദന തോന്നിയതിനെ തുടര്‍ന്ന്​ നടത്തിയ പരിശോധനയിലാണ് താന്‍​ അര്‍ബുദ രോഗിയാണെന്ന വിവരം അപ്രതീക്ഷിതമായി തിരിച്ചറിഞ്ഞതെന്ന്​ നടി വ്യക്തമാക്കി. ‘ഹം സാത്​ സാത് ​ഹൈന്‍’, സര്‍ഫറോഷ്​, ‘കല്‍ ഹോ ന ഹോ’ തുടങ്ങിയ ചിത്രങ്ങളിലെ അഭിനയത്തിലൂടെ പ്രേക്ഷകരുടെ ഹൃദയം കവര്‍ന്ന  സൊനാലി ബെ​​ന്ദ്രെ ഡോക്​ടര്‍മാരുടെ നിര്‍ദേശപ്രകാരം ന്യൂയോര്‍ക്കില്‍ ചികിത്സയിലാണെന്നും  ത​​​െന്‍റ കുടുംബവും അടുത്ത സു​ഹൃത്തുക്കളും എല്ലാ വിധ പിന്തുണയും ഉറപ്പു നല്‍കിക്കൊണ്ട് ചുറ്റുമുണ്ടെന്നും വ്യക്തമാക്കി.

ഇനിയുള്ള ഒാരോ ചുവടുവെപ്പിലും അര്‍ബുദത്തിനെതിരെ പൊരുതാനാണ്​ തീരുമാനിച്ചതെന്നും സൊനാലി കൂട്ടിച്ചേര്‍ത്തു.

 

Related News