Wednesday
17 Oct 2018

‘പാപികള്‍ക്ക് വരുന്ന അസുഖമാണ് അര്‍ബുദം’

By: Web Desk | Thursday 23 November 2017 12:20 PM IST

ഗോഹട്ടി: അസം മുഖ്യമന്ത്രി ഹിമാന്ത ബിസ്വാ ശർമ്മയുടെ പ്രസംഗം വിവാദത്തിലേക്ക്. കാൻസർ, ജനങ്ങൾ നേരിടുന്ന അപകടങ്ങൾ എന്നിവ അവരുടെ കഴിഞ്ഞകാല പാപങ്ങൾക്കുള്ള ദൈവത്തിന്റെ തിരിച്ചടിയാണെന്നായിരുന്നു മന്ത്രിയുടെ വാദം.

നാം പാപം ചെയ്യുമ്പോൾ ദൈവം നമ്മെ കൂടുതൽ കഷ്ടപ്പെടുത്തുന്നു. അര്‍ബുദം ബാധിച്ച നിരവധി ചെറുപ്പക്കാരുണ്ട്. അതുപോലെ നിരവധി ചെറുപ്പക്കാര്‍ അപകടങ്ങളില്‍ മരണപ്പെടുന്നു. ഇതിനെല്ലാം കാരണം അവര്‍ ഭൂതകാലത്തില്‍ ചെയ്ത പാപമാണ്. പൂര്‍വികര്‍ ചെയ്ത പാപത്തിന്റെ ഫലമായും ഇതുസംഭവിക്കാം. ആ ദൈവ വിധി നാം അനുഭവിക്കേണ്ടിവരും. പാപങ്ങള്‍ ഈ ജന്മത്തിലേത് ആകണമെന്നില്ല, മുന്‍ജന്മങ്ങളിലേതും ആകാം. അല്ലെങ്കില്‍ അച്ഛനോ അമ്മയോ ചെയ്തതിന്റെ ഫലമാകാം”   അധ്യാപകര്‍ക്കുള്ള നിയമന ഉത്തരവ് കൈമാറുന്ന ചടങ്ങിൽ  ഹിമാന്ത ശർമ്മ പറഞ്ഞു.

മന്ത്രിയുടെ പ്രസ്താവനക്കെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരം ഉള്‍പ്പെടെയുള്ളവര്‍ രൂക്ഷവിമര്‍ശനവുമായി ട്വിറ്ററിലൂടെ രംഗത്തെത്തിയിട്ടുണ്ട്. കോണ്‍ഗ്രസ് എം എല്‍ എ ആയിരുന്ന ഹിമാന്ത 2015 ലാണ് ബി ജെ പിയില്‍ ചേരുന്നത്.

Related News